• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അശ്വഗന്ധ കൊറോണയെ പ്രതിരോധിക്കും'; ബാബ രാംദേവിനെകൊണ്ട് പൊറുതി മുട്ടി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംഘം

ദില്ലി: ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ആന്റി കൊറോണ വൈറസ് വാകിസിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമവും ശാസ്ത്ര ലോകത്ത് നടക്കുന്നുണ്ട്. അതിനിടെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ യോഗ ഗുരു ബാബ രാംദേവ് ആയുര്‍വേദ മെഡിസിന്‍ കണ്ടുപിടിച്ചുവെന്ന വാദത്തെ ചോദ്യം ചെയ്ത് കൊണ്ട് ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംഘം രംഗത്തെത്തി.

ഈ ആഴ്ച്ച പുറത്തിറക്കിയ പരസ്യത്തിലായിരുന്നു ബാബ രാംദേവ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി തന്റെ പതജ്ഞലിയെന്ന കമ്പനി വികസിപ്പിച്ചെടുത്ത മെഡിസിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഞങ്ങള്‍ ശാസ്ത്രീയമായ പരീക്ഷണത്തിലൂടെ അശ്വഗന്ധയെന്ന ആയുര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ട്.

ഇത് കൊറോണ പ്രോട്ടീന്‍ മനുഷ്യ ശരീരത്തിലെ പ്രോട്ടീനുമായി കൂടിച്ചേരാന്‍ അനുവദിക്കില്ലയെന്നായിരുന്നു ബാബ രാംദേവിന്റെ പ്രചാരണം. എന്നാല്‍ ശാസ്ത്രീയ പരീക്ഷണം നടത്തിയെന്ന് പറയുമ്പോഴും ഇതിന് യാതൊരു തെളിവുകളും അദ്ദേഹം നിരത്തുന്നില്ല.

ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംഘം

ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംഘം

അടിസ്ഥാന രഹിതമായ ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും അഭ്യസ്ഥരായ ആളുകള്‍ ഇതിലൂടെ വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി ഡോക്ടറായ ഗിരിധര്‍ പറഞ്ഞു. ഇത്തരം പരസ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിരോധിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകള്‍ പോലും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

ബാബ രാംദേവ്

ബാബ രാംദേവ്

നിലവില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വാകിസിനുകള്‍ കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നതിനായി ജനങ്ങളോട് യോഗ ചെയ്യാനും രാംദേവ് ആവശ്യപ്പെടുന്നുണ്ട്. തന്റെ ട്വിറ്ററിലൂടെയാണ് രാംദേവ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം രാംദേവ് ജനങ്ങളോട് സാനിറ്ററൈസുകള്‍ ഉപയോഗിക്കുക, ജനങ്ങളില്‍ നിന്ന് അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

കൊറോണ വൈറസിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. എന്നാല്‍ അതിന്റെ വ്യാപനവും അണുബാധയും തടയാന്‍ കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കണമെന്നു ബാബ രാംദേവ് പറഞ്ഞിരുന്നു. ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുമ്പോള്‍ സിനിറ്റൈസര്‍ ഉപയോഗിക്കണമെന്നും മാക്‌സ് ധരിക്കണമെന്നും രാം ദേവ് നിര്‍ദേശിക്കുന്നു.

ആയുഷ് മന്ത്രാലയം

ആയുഷ് മന്ത്രാലയം

ആയൂര്‍വേദ പ്രതിവിധികള്‍ക്കും യോഗ പരിശീലിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ല്‍ ആയുഷ് മന്താലയവും ആരംഭിച്ചിട്ടുണ്ട്. രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനിയുടെ നിര്‍ദേശങ്ങള്‍ പലപ്പോഴും സഹായിക്കാറുണ്ടെന്നും എന്നാല്‍ അത്തരം പ്രതിവിധികള്‍ കൊറോണ വൈറസിനെ ചെറുക്കുമെന്ന് അവകാശവാദങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും ആയുഷ് മന്ത്രാലയം ഉപദേശകന്‍ മനോജ് നെവാസി വ്യക്തമാക്കി.

കൊറോണ വൈറസ് ഒരു പുതിയ വൈറസാണ്. രോഗ ശമനത്തിനായി പ്രതിവിധികളൊന്നുമില്ല. ഞങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിക്കുന്ന പക്ഷം അതിനെക്കുറിച്ച് വിശദീകരിക്കും. ഇപ്പോള്‍ പ്രതികരിക്കാനാവില്ല.' മനോജ് നെസാരി പറഞ്ഞു.

 കൊറോണ

കൊറോണ

പതജ്ഞലി അടക്കമുള്ള നിരവധി ആയുര്‍വേദിക്ക് ബ്രാന്‍ഡുകള്‍ 1.3 കോടി ജനസാന്ദ്രതയുള്ള രാജ്യത്ത് കൊറോണക്കെതിരെ പ്രതിരോധം തീര്‍ക്കാമെന്ന് അവകാശപ്പെടുകയാണ്. ആഗോളതലത്തില്‍ തന്നെ 200,000 ജനങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. അതില്‍ തന്നെ രാജ്യത്ത് 140 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരാണ് രാജ്യത്ത് മരണപ്പെട്ടത്.

പിഴ

പിഴ

ബാബ രാംദേവിന്റെ കമ്പനിക്ക് ജിഎസ്ടി അടക്കാത്തത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു. 75.1 കോടിയുടെ പിഴയാണ് ചുമത്തിയത്. ജിഎസ്ടി നിരക്ക് കുറച്ചിട്ടും ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. കമ്പനി പുറത്തിറക്കുന്ന സോപ്പുപൊടിക്ക് 2017 മുതല്‍ ജിഎസ്

ടി നിരക്ക് കുറച്ചിട്ടും വില വര്‍ധിപ്പിച്ചാണ് പതഞ്ജലി വിറ്റുകൊണ്ടിരുന്നത്. പത്ത് ശതമാനത്തോളം ജിഎസ്ടി നിരക്ക് കുറച്ചിരുന്നു. എന്നാല്‍, ആ കുറവ് വില്‍പനയില്‍ വരുത്താന്‍ കമ്പനി തയ്യാറായില്ലെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍.

English summary
Coronavirus: Baba Ramdev's tips to ward off virus anger health professionals in Indi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X