ജനതാ കര്‍ഫ്യൂവിന് കൈയ്യടിച്ച് സിനിമാലോകവും കായികതാരങ്ങളും, അജയ് ദേവ്ഗണ്‍ മുതല്‍ കോലി വരെ!!
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊറോണ വൈറസ് ജാഗ്രതാ പ്രസംഗത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങളും കായിക താരങ്ങളും. കൊറോണ വൈറസ് പ്രതിരോധത്തിനായി മോദി മുന്‍കൈയ്യെടുത്തിരിക്കുകയാണ്. മികച്ചതായിരുന്നു അത്. ഈ ഞായറാഴ്ച്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാവൂ. നമ്മള്‍ ഒറ്റക്കെട്ടാണെന്ന് ലോകത്തിന് കാണിച്ച് കൊടുക്കൂ എന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു. അജയ് ദേവ്ഗണും മോദിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നമസ്‌കാരം, കുറച്ച് നേരം മുമ്പ് നമ്മുടെ പിഎം സാബ് മോദിജി കൊറോണയുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എല്ലാവരും ഈ മാസം 22ന് ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാവുക. വീട്ടില്‍ തന്നെ ഇരിക്കുക. സുരക്ഷിതമായി ഇരിക്കുക എന്നാണ് അജയ് ദേവ്ഗണ്‍ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ പ്രധാനപ്പെട്ട കാര്യമാണ് പ്രഖ്യാപിച്ചത്. സ്വയം ഐസൊലേഷനിലൂടെ അച്ചടക്കം സ്വന്തമായി കൊണ്ടുവരുന്നതിലൂടെ കൊറോണയെ മറികടക്കാം. പോസിറ്റീവായും ഉത്തരവാദിത്തതോടെയു ം ചിന്തിക്കൂ, ജയ് ഹിന്ദ് എന്നാണ് നടി ശില്‍പ്പാ ഷെട്ടി കുറിച്ചത്.
നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി മോദിജീ, കൊറോണയുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരുന്നു. എല്ലാവരും ദയവായി ജനതാ കര്‍ഫ്യൂ മാര്‍ച്ച് 22ന് പാലിക്കുക. വീട്ടില്‍ തന്നെ നില്‍ക്കുക. സുരക്ഷിതമായിരിക്കുക എന്നായിരുന്നു നടന്‍ സോനു സൂദീന്റെ ട്വീറ്റ്. ജാഗ്രതയോടെ ഇരിക്കുക. കൊറോണ എത്രത്തോളം ഭീഷണിയാണെന്ന് അറിഞ്ഞിരിക്കുകയാണ്. ഉത്തരവാദിത്തമുള്ള പൗരന്‍മാരെ പോലെ മോദിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക. സുരക്ഷയാണ് പ്രധാനമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കുറിച്ചു.
കൊറോണ വൈറസിനെതിരെയുള്ള മോദിയുടെ പ്രസംഗം വളരെ നന്നായിരുന്നുവെന്ന് നടി ഷബാന ആസ്മി ട്വീറ്റ് ചെയ്തു. മാര്‍ച്ച 22ന് ജനതാ കര്‍ഫ്യൂവിനായുള്ള ആഹ്വാനം നന്നായിരുന്നു. എല്ലാ ഇന്ത്യക്കാരും അന്ന് വീട്ടില്‍ തന്നെ തുടരേണ്ടത് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. ഇക്കാര്യത്തില്‍ എല്ലാവരെയും പ്രചോദിപ്പിച്ചതില്‍ അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും ഷബാന ആസ്മി കുറിച്ചു.മോദി പറഞ്ഞ എല്ലാ കാര്യങ്ങളും പിന്തുടരേണ്ടതുണ്ട്. ജനതാ കര്‍ഫ്യൂ പാലിച്ച് രോഗം ബാധിച്ചവരെ ചികിത്സിക്കുന്നവര്‍ക്കുള്ള ആദരമൊരുക്കേണ്ടതാണെന്നും നടി നിമ്രത് കൗര്‍ പറഞ്ഞു.
മാര്‍ച്ച് 22ന് താന്‍ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാകുമെന്ന് നടന്‍ വരുണ്‍ ധവാന്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥം സേവനം ചെയ്യുന്നവര്‍ക്കുള്ള പിന്തുണയും അറിയിക്കും. ഇത് കൂട്ടമായി നില്‍ക്കുന്നത് അവസാനിപ്പിക്കേണ്ട സമയമാണ്. നമുക്ക് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുക്കാമെന്നും വരുണ്‍ ധവാന്‍ ട്വീറ്റ് ചെയ്തു. ജനതാ കര്‍ഫ്യൂ വളരെ പ്രധാനപ്പെട്ടതാണെന്ന് രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് നിന്ന് കൊറോണ വൈറസിനെതിരെ പോരാടാമെന്നും രാകുല്‍ പ്രീത് പറഞ്ഞു.












Click it and Unblock the Notifications