കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗായിക കനിക കപൂറിനെതിരെ കേസെടുത്തു... കൊറോണ നിരീക്ഷണ സമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്തു!!

Google Oneindia Malayalam News

ലഖ്‌നൗ: ഗായിക കനിക കപൂറിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഇവര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ നിന്ന് വന്നതിന് പിന്നാലെ ഇവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തതായി തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. നിരീക്ഷണത്തിലായിട്ടും ഇവര്‍ ഗുരുതര വീഴ്ച്ചയാണ് കാണിച്ചതെന്ന് പോലീസ് കുറ്റപ്പെടുത്തുന്നു. ഇവരുമായി ബന്ധപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അടക്കം കൊറോണ ഭീതിയിലാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പോലും കൊറോണ ബാധിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇവര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ ബിജെപി നേതാക്കളുമുണ്ടായിരുന്നു.

1

കനികാ കപൂറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269 പ്രകാരമാണ് കേസെടുത്തത്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തിയ കനിക പിന്നീട് ലഖ്‌നൗവിലെത്തി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കനികയുടെ പിതാവ് നല്‍കിയ മൊഴിയില്‍ ഇവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. ഏകദേശം 600 പേരുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനിടെ ഒരു കുടുബ പരിപാടിയിലും ഇവര്‍ പങ്കെടുത്തിരുന്നു. ഈ സമയം കനിക ഗ്ലാസ് ധരിച്ചിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് കഴിഞ്ഞ ദിവസം കനിക തന്നെ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ പറഞ്ഞു.

അതേസമയം കനിക പങ്കെടുത്ത പാര്‍ട്ടികളെ കുറിച്ച് അന്വേഷിക്കാന്‍ ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 15നാണ് കനിക ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. ഇവരുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനിക ഇപ്പോള്‍ ലഖ്‌നൗവിലെ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഗായിക ലണ്ടനില്‍ പോയ വിവരം മറച്ചുവെച്ചെന്നാണ് സൂചന. ഇവര്‍ ലഖ്‌നൗവില്‍ വെച്ച് പങ്കെടുത്ത പാര്‍ട്ടിയില്‍ ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിംഗും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ദുഷ്യന്തുമായി ബന്ധപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ദുഷ്യന്ത് സിംഗുമായി ബന്ധപ്പെട്ട ഡെറിക് ഒബ്രയന്‍, വരുണ്‍ ഗാന്ധി എന്നിവര്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. ദുഷ്യന്ത് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലും പങ്കെടുത്തത് കൊണ്ട് രാംനാഥ് കോവിന്ദും നിരീക്ഷണത്തിലാണ്. അതേസമയം ലഖ്‌നൗവിലെ ബാങ്ക് ഓഫ് ബറോഡ ലാതുഷ് റെഡ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഭയത്തിലാണ്. ബാങ്ക് മാനേജറായ മനോജ് കുമാര്‍ കനികയെ കാണാന്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീട്ടിലെത്തിയിരുന്നു. അര മണിക്കൂറോളം ഇവര്‍ സംസാരിക്കുകയും ചെയ്തു. അതേസമയം കനികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ ജീവനക്കാരും ഭീതിയിലാണ്. ഇവര്‍ മാനേജരുമായി സ്ഥിരം അടുത്തിടപഴകുന്നവരാണ്.

മാനേജറോട് സെല്‍ഫ് ഐസൊലേഷനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായിട്ടില്ല. അതേസമയം ആരോഗ്യ അധികൃതര്‍ ഇവിടെയെത്തി പരിശോധനകള്‍ നടത്തുമെന്നാണ് സൂചന. കനിക എത്ര പേരുമായി ബന്ധപ്പെട്ടെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

English summary
uttar pradesh police taken case against singer kanika kapoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X