Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭയപ്പെടുത്തി മഹാരാഷ്ട്ര; കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു

മുംബൈ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധ നടപടികള്‍ ശക്തിമാക്കുന്തോറും കൂടുതല്‍ ആശങ്കയിലാവുകയാണ് മഹാരാഷ്ട്ര. ഇന്ന് മാത്രം 165 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം ആകെ കൊറോണ ബാധിതരുടെ എണ്ണം 3081 ആയി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഒപ്പം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും മൂവായിരത്തിലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ലയെന്നതും ആശങ്കപ്പെടുത്തുന്നതാണ്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 107 ഉം മുംബൈയിലാണ്. 19 പേര്‍ പൂനെയിലും 11 പേര്‍ നാഗ്പൂരിലും 13 പേര്‍ താനെയിലും നാല് പേര്‍ നാഷികിലും നവി മുംബൈലിലുമാണ്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കെറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

maharashtra

മഹാരാഷ്ട്രയില്‍ ഇതുവരേയും രോഗം സ്ഥിരീകരിച്ചവരില്‍ 295 പേര്‍ക്കാണ് രോഗം ഭേഗമായത്. 187 മരണപ്പെടുകയും ചെയിതിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മാര്‍ച്ച് 9 നാണ് മഹാരാഷ്ട്രയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. പൂനെയില്‍ നിന്നുള്ള ദമ്പതികള്‍ക്കായിരുന്നു രോഗം ബാധിച്ചത്. എന്നാല്‍ ഇവര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിരുന്നു. 14 ദിവസത്തെ ചികിത്സക്ക് ശേഷം മാര്‍ച്ച് 23 നായിരുന്നു അവര്‍ ആശുപത്രി വിട്ടത്.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ കാലാവധി മെയ് മൂന്ന് വരെ നീട്ടാനാണ് തീരുമാനം. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയും ശേഷം ചില മേഖലകളില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഹോട്ട്സ്പോട്ടുകള്‍, നോണ്‍ ഹോട്ട്സ്പോര്‍ട്ടുകള്‍, ഗ്രീന്‍ സോണുകള്‍ എന്നിങ്ങനെ മൂന്ന് സോണുകളായാണ് ജില്ലകളെ തരം തിരിച്ചത്. ഒരു ജില്ലയിലേയും കൊറോണ വ്യാപനത്തിന്റെ തീവ്രതയനുസരിച്ചാണ് ഇതിനെ പട്ടികപ്പെടുത്തിയത്.

രാജ്യത്തെ 700 ജില്ലകളില്‍ 170 ജില്ലകളാണ് തീവ്രഹോട്ട്സ്പോര്‍ട്ട്കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലുള്ള ജില്ലകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഹോട്ട്സ്പോര്‍ട്ടായി തീരുമാനിച്ച ജില്ലകളിലം രോഗികള്‍ പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷം അടിത്ത 28 ദിവസം വരെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആറ് മെട്രോനഗരങ്ങളും ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗ്ളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ കേന്ദ്രങ്ങള്‍ ഹോട്ടസ്പോര്‍ട്ട് കേന്ദ്രങ്ങളിലാണ്.

Recommended Video

cmsvideo
    ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം | Oneindia Malayalam

    കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 941 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരായ 37 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 12380 ആയി. ഇതില്‍ 489 പേര്‍ക്ക് രോഗം ഭേദമാവുകയും 414 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം രാജ്യത്തെ 325 ജില്ലകളില്‍ ഇതുവരേയും കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+