കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്താകെ 1397 കൊവിഡ് രോഗികൾ, 24 മണിക്കൂറിനിടെ മുംബൈയിൽ 59 പേർക്ക് കൊവിഡ്!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇന്ന് 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1397 ആയി ഉയര്‍ന്നു. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. ദില്ലിയില്‍ ഇന്ന് 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം മുംബൈയില്‍ 59 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 302 ആയി. സംസ്ഥാനത്ത് ഇതുവരെ 10 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. മുംബൈയില്‍ മാത്രം ഇതുവരെ 151 പേര്‍ക്ക് വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. 40 പേര്‍ക്ക് രോഗം ഭേദമായി.

Corona

തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 45 പേര്‍ ദില്ലിയിലെ മതപരിപാടിയില്‍ പങ്കെടുത്തവരാണ്. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 124 ആയി ഉയര്‍ന്നു. ബീഹാറില്‍ 6 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ സിവാനില്‍ നിന്നും ഓരോരുത്തര്‍ വീതം ഗോപാല്‍ഗഞ്ചിലും ഗയയിലും ഉളളവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ദില്ലിയിലെ മതപരിപാടിയില്‍ പങ്കെടുത്ത 107 പേര്‍ മധ്യപ്രദേശില്‍ എത്തിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. ഇവരെ കണ്ടെത്താന്‍ അടിയന്തര ഉത്തരവ് നല്‍കിയിട്ടുണ്ട്. ചിലരെ പോലീസ് കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു. അസമില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. 52കാരനിലാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് അസം ആരോഗ്യമന്ത്രി ബിശ്വ ശര്‍മ്മ അറിയിച്ചു. ഇതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ മണിപ്പൂരിലും മിസോറാമിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

'വിഡ്ഢിത്തം മതിയാക്കൂ..' കൊവിഡ് യോഗത്തിൽ പൊട്ടിത്തെറിച്ച് യോഗി, മജിസ്ട്രേറ്റിനെ തെറിപ്പിച്ചു!'വിഡ്ഢിത്തം മതിയാക്കൂ..' കൊവിഡ് യോഗത്തിൽ പൊട്ടിത്തെറിച്ച് യോഗി, മജിസ്ട്രേറ്റിനെ തെറിപ്പിച്ചു!

ലോകത്ത് കൊവിഡ് മരണം 41,000 കടന്നു! 24 മണിക്കൂറിനിടെ ബ്രിട്ടണിൽ മരിച്ചത് 381 പേർ!ലോകത്ത് കൊവിഡ് മരണം 41,000 കടന്നു! 24 മണിക്കൂറിനിടെ ബ്രിട്ടണിൽ മരിച്ചത് 381 പേർ!

നിങ്ങൾക്ക് ഭജനയും കീർത്തനവും നമാസുമുണ്ടാകാം; കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി!നിങ്ങൾക്ക് ഭജനയും കീർത്തനവും നമാസുമുണ്ടാകാം; കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി!

English summary
Coronavirus cases go up to 1,397 in India, death toll 35
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X