കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരം കടന്ന് കൊറോണ ബാധിതർ: മരിച്ചത് 29 പേർ, രണ്ട് കരസേനാ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു!!

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ തുടരുമ്പോഴും ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധന. ഞായറാഴ്ചയോടെ രാജ്യത്ത് 1024 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ അമൃത്സറിൽ ഒരാളാണ് രോഗം ബാധിച്ച് ഏറ്റവുമൊടുവിൽ മരിച്ചത്. മഹാരാഷ്ട്രയിൽ ആറ് പേരും ഗുജറാത്തിൽ നാല് പേരും, കർണാടകത്തിൽ മൂന്ന് പേരും ദില്ലിയിലും മധ്യപ്രദേശിലും രണ്ട് പേർ വീതവുമാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം വിദേശത്തുനിന്നെത്തി ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളും കേരളത്തിൽ മരിച്ചിരുന്നു.

നാഗാലാന്റ് സ്വദേശികളോട് വിവേചനം, കടയിൽ കയറാൻ അനുവദിച്ചില്ല... മാനേജരും ജീവനക്കാരനും കസ്റ്റഡിയിൽനാഗാലാന്റ് സ്വദേശികളോട് വിവേചനം, കടയിൽ കയറാൻ അനുവദിച്ചില്ല... മാനേജരും ജീവനക്കാരനും കസ്റ്റഡിയിൽ

 അതിർത്തികൾ അടച്ചുപൂട്ടാൻ നിർദേശം

അതിർത്തികൾ അടച്ചുപൂട്ടാൻ നിർദേശം

കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാ- സംസ്ഥാന അതിർത്തികളും അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. അതിഥി തൊഴിലാളികളുടെ സ്വദേശത്തേക്കുള്ള ഒഴുക്ക് വർധിച്ചതോടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ജന്മദേശത്തേക്ക് പോയവരോട് 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

 രണ്ട് കരസേനാ ഉദ്യോഗസ്ഥർക്ക് രോഗം

രണ്ട് കരസേനാ ഉദ്യോഗസ്ഥർക്ക് രോഗം

കൊൽക്കത്തയിൽ കേണൽ റാങ്കിലുള്ള ഡോക്ടർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കൊൽക്കത്തിയിലെ കമാൻഡ് ആശുപത്രിയിൽ സേവനമനുഷ്ടിച്ച് വരികയാണ് ഇദ്ദേഹം. ഡെറാഡൂണിലെ സൈനിയ താവളത്തിൽ നിയമിച്ചിട്ടുള്ള ഒരു ജെസിഒ ആണ് രോഗം സ്ഥിരീകരിച്ച കരസേനാ ഉദ്യോഗസ്ഥൻ. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആർമി. ഇരുവരും നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയാണ്. മാർച്ച് ആദ്യ വാരം ഇരുവരും ഔദ്യോഗിക ആവശ്യങ്ങൾക്കായി ദില്ലിയിലെത്തിയിരുന്നു. ഇതോടെ രാജ്യത്ത് ഒരു ദിവസത്തികം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 201 ആയിട്ടുണ്ട്. ഒരു സ്പൈസ് ജെറ്റ് പൈലറ്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.

 ജനസഞ്ചാരം നിർത്തലാക്കണം

ജനസഞ്ചാരം നിർത്തലാക്കണം


നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കോ ദേശീപാതകളിലേക്കോ ഒരു തരത്തിലുമുള്ള ജനസഞ്ചാരവമും ഇല്ലെന്ന് ഉറപ്പാക്കാനും ഞായറാഴ്ച കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ക്യാബിനറ്റ് സെക്രട്ടറിയും ആഭ്യന്തര മന്ത്രാലയവും എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ബന്ധം പുലർത്തിവരുന്നതായും കേന്ദ്രം വ്യക്തമാക്കി. മുംബൈ, ദില്ലി എന്നിവയുൾപ്പെട്ട മെട്രോ നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് ടിയേറ്റ തൊഴിലാളികളാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്നത്. വ്യാപകമായ കുടിയേറ്റം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീഷണി ഉയർത്തുമെന്ന് കണ്ടാണ് കേന്ദ്രസർക്കാർ കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാൻ നിർദേശിച്ചിട്ടുള്ളത്.

 ചരക്ക് നീക്കത്തിന് തടസ്സമില്ല

ചരക്ക് നീക്കത്തിന് തടസ്സമില്ല

രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ നിലനിൽക്കുമ്പോഴും ചരക്ക് നീക്കത്തിന് തടസ്സമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അവശ്യവസ്തുുക്കൾക്ക് പുറമേ അല്ലാത്ത വസ്തുക്കളും കൊണ്ടുപോകുന്നതിന് തടസ്സങ്ങളില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കിയത്. ഇക്കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലും വ്യക്തമാക്കിയിട്ടുണ്ട്. പത്രം, പാൽ, പലചരക്കുകൾ, ശുചിത്വ പരിപാലത്തിന് ആവശ്യമായ വസ്തുക്കൾ എന്നിവ കൊണ്ടുപോകാൻ അനുവദിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു. സോപ്പ്, ഹാൻഡ് വാഷ്, സോപ്പുപൊടി, ടൂത്ത് പേസ്റ്റ്, നാപ്പ്കിൻ, ഡയപ്പർ, ചാർജറുകൾ എന്നിവയും വാഹനങ്ങളിൽ കൊണ്ടുപോകാൻ അനുവദിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

 86 പേർ സുഖം പ്രാപിച്ചു

86 പേർ സുഖം പ്രാപിച്ചു

കൊറോണ ബാധിച്ചവരിൽ 86 പേരുടെ രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരുമ്പോഴും പത്ത് ശതമാനത്തോളം പേർക്ക് രോഗം മാറിയെന്നത് ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്. നിലവിൽ മഹാരാഷ്ട്രയാണ് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്. 186 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 15 പേർ മഹാരാഷ്ട്രയിൽ രോഗത്തിൽ നിന്ന് മോചിതരായിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ളത് കേരളമാണ്. 182 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാളാണ് സംസ്ഥാനത്ത് മരിച്ചത്. എന്നാൽ നിരീക്ഷണത്തിലിരിക്കെ മരിച്ച രണ്ട് പേരുടെ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്. ജമ്മു കശ്മീരിലെ അമൃത്സറിൽ ഞായറാഴ്ച ഒരാൾ കൊറോണ ബാധിച്ച് മരിച്ചിരുന്നു.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
 രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ നിലനിൽക്കെ ദില്ലിയിലെ അതിഥി തൊഴിലാളികൾ കൂട്ടപലായനം നടത്തിയ സംഭവത്തിൽ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ദില്ലിയിലെ രണ്ട് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നടപടി. സംഭവത്തിൽ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

English summary
Coronavirus Cases In India Cross 1,000-Mark, 29 Dies in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X