രാജ്യം ഇന്ന് മൂന്നാംഘട്ട ലോക്ക്ഡൗണിലേക്ക്; കൊറോണ ബാധിതര്‍ 40263; 'വൈറസിനൊപ്പം ജീവിക്കുക'
ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് മുതലാണ് നടപ്പിലാക്കി വരുന്നത്. ചില മേഖലകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഹോട്ട്‌സ്‌പോര്‍ട്ടായി പ്രഖ്യാപിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണയെ തുടര്‍ന്നുള്ള 83 മരണങ്ങളും 2487 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടവര്‍ 1306 ആയി. ഒപ്പം രോഗ ബാധിതരുടെ എണ്ണം 40263 ആണ്.

മെയ് 17 വരെയാണ് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നതും, മരണ സംഖ്യയും മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരേയും 12974 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 678 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 441 കേസുകളും മുംബൈയിലാണ്. ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത അടക്കമുള്ള എല്ലാ മെട്രോ നഗരങ്ങളിലും പൂര്‍ണ്ണമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. 548 പേരാണ് ഇവിടെ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ തുറക്കാന്‍ ഞായറാഴ്ച്ച ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ദില്ലിയിലാണ്. ഇവിടെ 427 പേര്‍ക്കാണ് ഞായറാഴ്ച്ച ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദില്ലിയും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനങ്ങള്‍ കൊറോണക്കൊപ്പം ജീവിക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം.
രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളാക്കി തിരിച്ചാണ് മൂന്നാംഘട്ട നിയന്ത്രണം നടപ്പിലാക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഘ്ട്ടം ഘട്ടമായി ഇളവ് പ്രഖ്യാപിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളേയും വിദ്യാര്‍ത്ഥികളേയും വിനോദ സഞ്ചാരികളേയും സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ട്രെയിനിലാണ് ഇവര്‍ക്ക് യാത്ര സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ മഹാരാഷ്ട്രയിലെ നാസികില്‍ നിന്നും ആരംഭിച്ച ട്രെയിന്‍ ഞായറാഴ്ച്ച ഉത്തര്‍പ്രദേശിലെത്തി.
ലോകത്ത് ഇതുവരേയും 35,63,335 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. 2,48,135 പേര്‍ മരണപ്പെടുകയും ചെയ്തു.












Click it and Unblock the Notifications