Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിലെ വുഹാനെ മറികടന്ന് മഹാരാഷ്ട്ര; ഇന്ത്യയിലെ കൊറോണ വൈറസ് രോഗികള്‍ 2.7 ലക്ഷം കടന്നു

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വലിയ ഇളവുകള്‍ അനുവദിച്ച ഘട്ടത്തില്‍ കൂടിയാണ് ഇന്ത്യയില്‍ രോഗബാധിതര്‍ ഏറുന്നത്. മഹാരാഷ്ട്രയിലെ കൊവിഡ് ബാധ നിരക്ക് ഭയപ്പെടുത്തുന്നതാണ്. 90000 ത്തിനടുത്ത് ആളുകള്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് നിരക്കുകള്‍ ഇപ്രകാരമാണ്.

കൊവിഡ് നിരക്ക്

കൊവിഡ് നിരക്ക്

രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 9985 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധ നിരക്ക് 276583 ആയിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 279 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നത്. മരണസംഖ്യ 7745 ആയി. 135206 പേര്‍ രാജ്യത്ത് ഇതുവരേയും കൊവിഡ് മുക്തി നേടി. നിലവില്‍ 133632 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 88528 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ കൊവിഡിനെ തുടര്‍ന്ന് 3169 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം 40957 പേര്‍ ഇതുവരേയും കൊവിഡ് മുക്തി നേടിയിട്ടുണ്ട്. 44384 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മുംബൈ

മുംബൈ

മഹാരാഷ്ട്രയിലെ കേസുകളില്‍ ഭൂരിഭാഗവും മുംബൈയിലണ് റിപ്പോര്‍ട്ട് ചെയ്തത്. അവിടെ 51100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1760 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.രെആവിഡ് വ്യാപനത്തില്‍ മുംബൈ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മറികടന്നിരിക്കുകയാണ്. നിലവില്‍ വുഹാനേക്കാള്‍ 700 കൊവിഡ് കേസുകള്‍ മുംബൈയില്‍ അധികമാണ്. 50333 കേസുകളാണ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്

തമിഴ്‌നാട്

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാട്ടിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുള്ളത്. ഇക്കഴിഞ്ഞ ദിവസം 1685 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 34914 ആയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ചെന്നൈയിലാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 20 പേര്‍ മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് കൊവിഡ് രോഗികളില്‍ 70 ശതമാനവും ചെന്നൈയിലാണ്.

Recommended Video

cmsvideo
    Coronavirus may have been spreading in China since August 2019 | Oneindia Malayalam
     ദില്ലി

    ദില്ലി

    ദില്ലിയിലും കൊവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നിരിക്കുകയാണ്. ഇന്നലെ 1366 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോഗബാധിതര്‍ 31390 ആയി. സംസ്ഥാനത്ത് ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന്് 907 പേരാണ് മരണപ്പെട്ടത്. ഇവിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കൊവിഡ് ഫലം നെഗറ്റീവാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+