കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ; ഇന്ത്യയില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മരുന്നുകളുടെ കയറ്റുമതിയില്‍ നിയന്ത്രണം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ഭീതി വ്യാപിപ്പിക്കുന്നു. ഇതുവരെ 30 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നെത്തിയ ഗാസിയാബാദുകാരനാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ നിരവധി മരുന്നുകളുടെ കയറ്റുമതിയില്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി. 26 ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ ഗുളികകള്‍, ഹോര്‍മോണ്‍ ഗുളികകള്‍ എന്നിവയുടെ കയറ്റുമതിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

1

പാരസെറ്റമോള്‍, ടിനിഡാസോള്‍, മെട്രോനിഡാക്‌സോള്‍, വിറ്റാമിന്‍ ബിവണ്‍, ബി6, ബി12, ഹോര്‍മോണ്‍ പ്രൊജെസ്‌ട്രോണ്‍, ക്രോമാഫനിക്കോള്‍ ഉപയോഗിച്ചുള്ള ചേരുവകള്‍, ഓര്‍ണിഡാസോള്‍ ഉപയോഗിച്ചുള്ള ചേരുവകള്‍ തുടങ്ങിയ മരുന്നുകളുടെ കയറ്റുമതിക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന്റെ ഉന്നതതല സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് തീരുമാനം. കൊറോണയെ തുടര്‍ന്ന് ഇന്ത്യയില്‍ മരുന്നുകളുടെ ക്ഷാമം നേരിട്ടാല്‍, കയറ്റുമതി നിയന്ത്രിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ഇത്തരം മരുന്നുകള്‍ നിര്‍മിക്കുന്ന ചൈനയിലെ ഹൂബെയില്‍ നിരവധി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുമെന്ന ഭീതിയെ തുടര്‍ന്നാണ് നിയന്ത്രണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ വിതരണത്തിലെ വ്യതിയാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതെന്ന് ഡിജിഎഫ്ടി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

2018-19 സാമ്പത്തിക വര്‍ഷം 2,405.42 ദശലക്ഷം യുഎസ് ഡോളറിന്റെ മരുന്നുകളാണ് ചൈന ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. 67 രാജ്യങ്ങളിലായി 3,122 പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് ഇതിനകം മരണമടഞ്ഞു. ചൈനയില്‍ മാത്രം കൊറോണ ബാധിച്ച് മൂവായിരത്തോളം പേരാണ് മരിച്ചതെന്ന്് ചൈനീസ് അധികൃതര്‍ പറയുന്നു.

English summary
coronavirus cases in india rise to 30 govt curbs pharmaceutical exports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X