കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ വിറച്ച് മഹാരാഷ്ട്ര, ആകെ രോഗികളുടെ എണ്ണം 40000 കടന്നു, മുംബൈയില്‍ മാത്രം 25000 രോഗികള്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 40000 കടന്നു. മുംബൈയില്‍ മാത്രം 25000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 2345 പേര്‍ക്കാണ് രോഗം പോസിറ്റീവായത്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 41642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം സംസ്ഥാനത്ത് 64 പേര്‍ മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1454 ആയി.

corona

ഇത് അഞ്ചാമത്തെ ദിവസമാണ് സംസ്ഥാനത്ത് 2000 കൂടുതല്‍ കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. വെറും അഞ്ച് ദിവസത്തിനുള്ളില്‍ 10000 കൂടുതല്‍ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1408 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11726 ആയി.

അതേസമയം, രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 112359 ആയി. 63624 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 45300 പേര്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും രോഗമുക്തി നേടി. രാജ്യത്ത് ആകെ മരണം 3435 ആയി. രോഗം സ്ഥിരീകരിച്ചതില്‍ രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. 13191 പേരാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. 7222 പേര്‍ ആശുപത്രിയില്‍ തുടരുമ്പോള്‍ 5882 പേര്‍ രോഗമുക്തി നേടി. 87 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിനിടെ രാജ്യത്ത് ആഭ്യന്തരവിമാന സര്‍വീസ് മേയ് 25 മുതല്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതോടൊപ്പം ജൂണ്‍ 1 മുതല്‍ ട്രെയിന്‍ സര്‍വീസും ആരംഭിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 200 സ്പെഷ്യല്‍ ട്രെയിനുകളാണ് ഓടുക. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

ഇതിനിടെ, ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം5,124,996 ആയി. ലോകത്ത് ഇതുവരെ 330,840 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. 2,043,139 രോഗമുക്തി നേടി ആശുപത്രിവിട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ഇതുവരെ 1,596,526 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 95,057 പേര്‍ക്ക് ജീവന്‍ നഷ്ടമായി.370,973 പേര്‍ക്കാണ് കൊവിഡില്‍ നിന്നും മുക്തി നേടിയിട്ടുള്ളത്.

രോഗ ബാധിതരില്‍ രണ്ടാം സ്ഥാനത്ത് റഷ്യയാണ്. 317,554 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3,099 പേര്‍ക്ക് ഇവിടെ നിന്നും ജീവന്‍ നഷ്ടപ്പെട്ടു. 92,681 പേര്‍ക്കാണ് രോഗമുക്തി നേടിയത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. 294,152 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 19,038 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 116,683 പേരാണ് ഇവിടെ നിന്ന് രോഗം ഭേദമായി ആശുപത്രിവിട്ടത്. വളരെ പെട്ടെന്നാണ് ബ്രസീലിലെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത്.

English summary
Coronavirus cases in Maharashtra crosses 40000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X