കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ സംശയിക്കുന്നവര്‍ മരിച്ചാല്‍ ഇനി കാത്തുനില്‍ക്കണ്ട.... സംസ്‌കരിക്കാം, നിര്‍ദേശം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ മാര്‍ഗനിര്‍ദേശങ്ങളും ഇതിന് പിന്നാലെ എത്തിയിരിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചതെന്ന് സംശയമുള്ളവരുടെ മൃതദേഹം ഇനി പെട്ടെന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാമെന്നാണ് നിര്‍ദേശം. കോവിഡ് ഉറപ്പിക്കാന്‍ ലാബിന്റെ അംഗീകാരമോ ഉറപ്പോ വേണ്ടെന്നാണ് നിര്‍ദേശം. ഇത്തരക്കാരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് ബന്ധുക്കള്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം മൃതദേഹം സംസ്‌കരിക്കണമെന്നും മന്ത്രാലയം പറയുന്നു.

1

കോവിഡ് രോഗികള്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ നമ്പറും കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വളണ്ടിയര്‍മാരുമായി സംസാരിക്കാം. ഡോക്ടര്‍മാരുമായും സംസാരിക്കാം. എയിംസിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് രാജ്യത്തുള്ളവരെ മുഴുവന്‍ ബന്ധിപ്പിക്കാനുള്ള ശ്രമവും മന്ത്രാലയം നടത്തുന്നുണ്ട്. 24 മണിക്കൂറും ഇത് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പഞ്ഞു. അതേസമയം നാല് പുതിയ ഓഫീസര്‍മാരെ ദില്ലി സര്‍ക്കാരിനെ സഹായിക്കാനായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാളിനും ഇതോടൊപ്പം ഏകോപന ചുമതലുണ്ടാവും. മേയര്‍മാരോട് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലിയില്‍ കാര്യങ്ങള്‍ കടുപ്പമാണെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരൊറ്റ ദിവസം 2224 കേസുകളാണ് ദില്ലിയില്‍ വര്‍ധിച്ചത്. ഇതുവരെയുള്ള കേസുകള്‍ 41182 ആണ്. 56 പേര്‍ കൂടി ദില്ലിയില്‍ മരിച്ചു. ഇതുവരെ 1327 പേരാണ് ദില്ലയില്‍ ഇതുവരെ മരിച്ചത്. തുടര്‍ച്ചയായ മൂന്നാ ദിവസമാണ് രണ്ടായിരത്തിലധികം കേസുകള്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മൂന്നാമത്തെ സംസ്ഥനാണ് ദില്ലി. ഓക്‌സിജന്‍ സിലിണ്ടര്‍, വെന്റിലേറ്റര്‍ തുടങ്ങിയ ആവശ്യമായ എല്ലാ സൗകര്യങ്ങളും ദില്ലിക്ക് നല്‍കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. സുപ്രീം കോടതി ദില്ലിയിലെ സൗകര്യത്തില്‍ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ദില്ലിയില്‍ ആറ് ദിവസത്തിനുള്ളില്‍ 10000 കേസുകളാണ് രേഖപ്പെടുത്തിയത്. ഇത് വലിയ റെക്കോര്‍ഡാണ്. നിത്യേന ശരാശരി 1600 കേസുകള്‍ എന്ന തോതിലാണ് വളര്‍ച്ച. 79 ദിവസമെടുത്താണ് ദില്ലിയില്‍ ആദ്യത്തെ പതിനായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 20000ത്തില്‍ നിന്ന് 30000ത്തിലേക്ക് എത്താന്‍ വെറും എട്ട് ദിവസമാണ് എടുത്തത്. പതിനായിരത്തില്‍ നിന്ന് 20000ത്തിലേക്ക് എത്താന്‍ 13 ദിവസം എടുത്തിരുന്നു. ജൂണ്‍ ഒമ്പതിനാണ് 30000 കവിഞ്ഞത്. ജൂണ്‍ 14ന് ഇത് 40000 കവിഞ്ഞു. മാര്‍ച്ച് ഒന്നിനാണ് ദില്ലിയില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
coronavirus: centre announced new protocole for deceased covid patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X