Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി കേന്ദ്രസംഘം; ലക്ഷ്യം ഇതാണ്, ഹോട്ട് സ്‌പോട്ടുകള്‍ കൂടുന്നു

ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധിക്കുന്നതിനും മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സംഘമെത്തുന്നു. നേരത്തെ പശ്ചിമ ബംഗാളിലേക്ക് കേന്ദ്ര ഉദ്യോഗസ്ഥരെ അയച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി സംഘത്തെ അയക്കുന്നത്. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കാണ് സംഘമെത്തുക. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മൂന്ന് സംസ്ഥാനങ്ങളാണിത്.

a

ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ താനെ, തെലങ്കാനയിലെ ഹൈദരാബാദ്, തമിഴ്‌നാട്ടിലെ ചെന്നൈ എന്നിവിടങ്ങളില്‍ കൂടുതല്‍ കൊറോണ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാകുക. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ അവര്‍ പരിശോധിക്കും. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിന്നീടാകും കേന്ദ്ര ഇടപെടലുണ്ടാകുക.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ, അവശ്യവസ്തുക്കളുടെ വിതരണം കൃത്യമായി നടക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടോ, ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സാഹചര്യങ്ങള്‍, കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ എന്നിവയാണ് കേന്ദ്രസംഘം പരിശോധിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.

നേരത്തെ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രത്യേക നിരീക്ഷകരെ അയച്ചിരുന്നു. ബംഗാളിലേക്ക് അയച്ച ഉദ്യോഗസ്ഥര്‍ പരാതിയുമായി രംഗത്തെത്തി. മമതാ ബാനര്‍ജി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി. കൊല്‍ക്കത്ത, ജല്‍പായ്ഗുരി എന്നിവിടങ്ങളില്‍ സംഘമെത്തിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാത്തത് കാരണം ഫലപ്രദമായ പരിശോധന നടന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+