കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വന്നത് മാംസം കഴിക്കുന്നത് കൊണ്ട്.... രക്ഷപ്പെടാന്‍ മാപ്പുപറയണമെന്ന് ഹിന്ദു മഹാസഭ!!

Google Oneindia Malayalam News

ഹൈദരാബാദ്: കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്നതിനിടെ വിചിത്ര പരാമര്‍ശവുമായി ഹിന്ദു മഹാസഭ. തെലങ്കാനയില്‍ രോഗം വരാനുള്ള പ്രധാന കാരണം മൃഗങ്ങളെ കൊന്ന് തിന്നുന്നത് കൊണ്ടാണെന്ന് ഹിന്ദുമഹാസഭാ പ്രസിഡന്റ് ചക്രപാണി മഹാരാജ് പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ പേരും സസ്യാഹാരികളായതിനാല്‍ കൊറോണ വൈറസ് വ്യാപക പ്രചരിക്കില്ലെന്നും മഹാരാജ് പറഞ്ഞു.

Recommended Video

cmsvideo
Hindu mahasabha claims non veg Food Items causes corona in India | Oneindia Malayalam
1

ഹോളി കഴിഞ്ഞ് ദില്ലിയില്‍ കൊറോണയെ കുറിച്ച് വലിയൊരു അവബോധ പരിപാടി സംഘടിപ്പിക്കുമെന്ന് മഹാരാജ് പറയുന്നു. ഇതില്‍ പ്രധാനമായും മൃഗങ്ങളെ കൊല്ലുന്ന കാര്യത്തെ കുറിച്ചാണ് സംസാരിക്കുക. മൃഗങ്ങളെ കൊല്ലുന്നതിനെ കുറിച്ച് എല്ലാവരിലും അവബോധം ഉണ്ടാക്കണം. കൊറോണയുടെ പ്രധാന കാരണം ഇതാണ്. നിങ്ങള്‍ ഞാന്‍ പറയുന്നത് വിശ്വസിക്കില്ല. എന്നാല്‍ ഇന്ത്യയില്‍ ഇത് വലിയ രീതിയില്‍ പ്രചരിക്കില്ല. നമ്മള്‍ സസ്യാഹാരികളായത് കൊണ്ടാണ് ഇതെന്നും ചക്രപാണി പറഞ്ഞു.

തെലങ്കാന മന്ത്രിമാര്‍ പരസ്യമായി മാംസം കഴിക്കുന്നത് അടുത്തിടെ കണ്ടിരുന്നു. മൃഗങ്ങള്‍ കൂട്ടത്തോടെ കരയുന്നത് കൊറോണ വൈറസ് കേട്ടത് കൊണ്ടാണ് അത് ഇന്ത്യയിലേക്ക് വന്നതെന്നും, മൃഗങ്ങളെ രക്ഷിക്കാനാണ് അവര്‍ വന്നതെന്നും മഹാരാജ് പറഞ്ഞു. ഈ മന്ത്രിമാര്‍ കൊറോണയോട് മാപ്പുപറയണം. അതല്ലെങ്കില്‍ ഈ രോഗത്തെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും മഹാരാജ് പറഞ്ഞു. അതേസമയം ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും, ഗോമൂത്രം ഉപയോഗിക്കുകയും, സസ്യാഹാരം കഴിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും മഹാരാജ് പറഞ്ഞു.

അതേസമയം ഹിന്ദുമഹാസഭ ചായപാര്‍ട്ടി പോലെ ഗോമൂത്ര പാര്‍ട്ടിയും സംഘടിപ്പിക്കുന്നുണ്ട്. കൊറോണയെ പ്രതിരോധിക്കാനാണ് ഇതെന്ന് മഹാരാജ് പറയുന്നു. ചാണകം കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും മഹാരാജ് പറഞ്ഞു. ചാണകം കൊണ്ടുള്ള കേക്കുകളും അഗര്‍ബത്തികളും ഉപയോഗിക്കാനും മഹാരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി രാജ്യം മുഴുവനുമുള്ള ഗോശാലകളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും മഹാരാജ് വ്യക്തമാക്കി.

English summary
coronavirus comes to india after telangana ministers eat non vegetarian food says hindu maha sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X