കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണം

  • By News Desk
Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 11502 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ഏറ്റവു കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ഈ സാഹചര്യത്തില്‍ തമിഴിനാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് ചെന്നൈയിലാണ്. ഇവിടെ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍, ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുക്കുന്നത്. ജൂണ്‍ മാസം 19 മുതല്‍ 30 വരെയാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

 വ്യാപാര സ്ഥാപനങ്ങള്‍

വ്യാപാര സ്ഥാപനങ്ങള്‍

സമ്പൂര്‍ണ്ണ ലോക്ക്്ഡൗണ്‍ നിലവില്‍ വന്നാല്‍ രാവിലെ 6 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ മാത്രമെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിര്‍ദേശം ഉണ്ട്.

ഹോട്ടലുകള്‍

ഹോട്ടലുകള്‍

ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും പാഴ്‌സല്‍ വിതരണം ചെയ്യാന്‍ മാത്രമാണ് നിര്‍ദേശം. ഒപ്പം ഓട്ടോ ടാക്‌സി സര്‍വ്വീസുകള്‍ നിരത്തില്‍ ഇറങ്ങാന്‍ പാടില്ല. അതേസമയം അത്യാവശ്യ സര്‍വീസുകള്‍ക്ക് വാഹനങ്ങള്‍ നിരത്തിലിറക്കാം.

നാല് ജില്ലകളില്‍

നാല് ജില്ലകളില്‍

ചെന്നൈയെ കൂടാതെ ചെങ്കല്‍പേട്ടിലും കാഞ്ചിപുരം തിരുവള്ളൂര്‍ എന്നിവിടങ്ങിലുമാണ് താരതമ്യേന കൊവിഡ് കേസുകള്‍ കൂടുതലുള്ളത്. ചെന്നൈയില്‍ 31896 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്കല്‍ പേട്ടയില്‍ 2882 പേര്‍ക്കും തിരുവള്ളൂരില്‍ 1865 പേര്‍ക്കും കാഞ്ചിപുരം 709 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 തമിഴ്‌നാട്

തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ ഇതുവരേയും 44661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 435 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും 24545 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുമുണ്ട്. ആരോഗ്യമന്ത്രാലയം പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരേയും 169798 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 153106 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്തെ കൊവിഡ് കേസുകളില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരേയും 107958 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കൂടുതല്‍ കൊവിഡ് രോഗികളും മുംബൈയിലാണ്.

English summary
Coronavirus: Complete Lockdown In Four Districts In Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X