കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ആര്‍തര്‍ റോഡ് ജയില്‍, തടവുപുള്ളികളടക്കം 40 പേര്‍ക്ക് കൊറോണ പോസിറ്റീവ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജയില്‍ ജീവനക്കാരും തടവുപുള്ളികളും അടക്കം 40 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് ജയിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ശിക്ഷ അനുഭവിക്കുന്ന 45കാരനായ തടവുപുള്ളിക്കാണ് ജയിലില്‍ കൊറോണ ആദ്യമായി സ്ഥിരീകരിച്ചത്. 800ഓളം ജയില്‍ മുറികളില്‍ 2700 തടവുകാരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.

mumbai

ജയിലില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മുംബൈ ജെജെ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി 150ഓളം പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇന്ന് 40ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ആദ്യമായി സ്ഥിരീകരിച്ച തടവുപുള്ളിയെ മേയ് രണ്ടിന് പക്ഷവാതത്തെ തുടര്‍ന്ന് ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് കൊറോണ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രണ്ട് ജയില്‍ ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇവര്‍ ജയില്‍ ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. ഇതേ തുടര്‍ന്ന് നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവനും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കകയാണ്.

രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 വരെയാണ് നിലനില്‍ക്കുന്നത്. അതിനിടയിലും മഹാരാഷ്ട്രയിലെ സ്ഥിതി അനുദിനം ആശങ്കപ്പെടുത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ഇന്നലെ മാത്രം 1233 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 16758 ആയി. ഇന്നലെ മാത്രം സംസ്ഥാനത്ത് 34 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരേയും കൊറോണ ബാധിച്ച് 651 പേരാണ് മരണപ്പെട്ടത്.

മഹാരാഷ്ടയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയിലാണ്. ഇവിടെ പതിനായിരത്തിലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഒറ്റ ദിവസം കൊണ്ട് 769 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 10714 ആയിരിക്കുകയാണ്. മുംബൈയില്‍ 57 ദിവസം കൊണ്ടാണ് കൊറോണ രോഗികളുടെ എണ്ണം 10000 ലേക്ക് എത്തിയത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ 63.93 ശതമാനവും രാജ്യത്തെ മൊത്തം രോഗികളുടെ 19.20 ശതമാനവുമാണിത്. സംസ്ഥാനത്ത് കൊറോണ രോഗികള്‍ വര്‍ധിച്ചു വരുന്നതിനാല്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരോടും അടിയന്തിര സേവനത്തിനെത്തി ചേരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സ്വകാര്യ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന 25000 ഡോക്ടര്‍മാരോടാണ് സേവനത്തിനെത്തി ചേരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 55 വയസിന് മുകളിലുള്ള ഡോക്ടര്‍മാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

English summary
Coronavirus confirmed to 40 people in Mumbai’s Arthur Road jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X