ദില്ലിയില്‍ 47 സിആര്‍പിഎഫ് ജവാന്മാര്ക്ക് കൊറോണ; 1000ല്‍ അധികം പേര് നിരീക്ഷണത്തില്‍, കനത്ത ജാഗ്രത
ദില്ലി: ദില്ലിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 47 ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ ക്യാമ്പിലെ ഒരു ജവാന് രോഗം ബാധിച്ച് മരിച്ചിരുന്നു. അസാം സ്വദേശിയായ ഇക്രാം ഹുസൈനാണ് മരിച്ചത്. ഇദ്ദേഹം ദില്ലിയിലെ സ്ഫദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് 47 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. ചികിത്സയിലായിരുന്നു ജവാന് രരക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സിആര്‍പിഎഫിലെ ആദ്യ കൊവിഡ് മരണമാണിത്.

അതേസമയം, 47 ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 1000ല്‍ അധികം പേരാണ് ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായത്. സിആര്‍പിഎഫിന്റെ പാരാമെഡിക്കല്‍ യൂണിറ്റിലെ നഴ്സിംഗ് അസിസ്റ്റന്റായ ഒരു ജവാന് ഈ മാസം ആദ്യം കൊറോണ പോസിറ്റീയത്.
ഏപ്രില്‍ 17ഓടെ ബറ്റാലിയനില്‍ പ്രവേശിച്ച ഇദ്ദേഹത്തിന് രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. ഏപ്രില്‍ 21ഓടെ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായി. ഇപ്പോള്‍ ജവാന് ദില്ലിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ക്യാമ്പിലെ വാഹനങ്ങളും പ്രധാന സ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാമ്പിലെ ജവാന്മാര് ഡ്യൂട്ടിക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കെ ഇന്ത്യയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക പ്രകാരം ഇന്ത്യയില്‍ 31000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 1007 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ മേയ് 3 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Recommended Video
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 73 പേരാണ് മരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഈ മണിക്കൂറിനുള്ളില്‍ ഇത്രയധികം പേര് രോഗം ബാധിച്ച് മരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1007 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 1000ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22629 പേര് നിലവില്‍ രാജ്യത്തിന്റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 7696 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ഇന്നല മാത്രം 827 പേര്‍ക്കാണ് രോഗമുക്തി നേടിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications