കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 47 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊറോണ; 1000ല്‍ അധികം പേര്‍ നിരീക്ഷണത്തില്‍, കനത്ത ജാഗ്രത

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 47 ജവാന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ ക്യാമ്പിലെ ഒരു ജവാന്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. അസാം സ്വദേശിയായ ഇക്രാം ഹുസൈനാണ് മരിച്ചത്. ഇദ്ദേഹം ദില്ലിയിലെ സ്ഫദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് 47 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. ചികിത്സയിലായിരുന്നു ജവാന് രരക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സിആര്‍പിഎഫിലെ ആദ്യ കൊവിഡ് മരണമാണിത്.

coronavirus

അതേസമയം, 47 ജവാന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 1000ല്‍ അധികം പേരാണ് ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായത്. സിആര്‍പിഎഫിന്റെ പാരാമെഡിക്കല്‍ യൂണിറ്റിലെ നഴ്സിംഗ് അസിസ്റ്റന്റായ ഒരു ജവാന്‍ ഈ മാസം ആദ്യം കൊറോണ പോസിറ്റീയത്.

ഏപ്രില്‍ 17ഓടെ ബറ്റാലിയനില്‍ പ്രവേശിച്ച ഇദ്ദേഹത്തിന്‍ രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. ഏപ്രില്‍ 21ഓടെ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായി. ഇപ്പോള്‍ ജവാന്‍ ദില്ലിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ക്യാമ്പിലെ വാഹനങ്ങളും പ്രധാന സ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാമ്പിലെ ജവാന്മാര്‍ ഡ്യൂട്ടിക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കെ ഇന്ത്യയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക പ്രകാരം ഇന്ത്യയില്‍ 31000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 1007 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ മേയ് 3 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 73 പേരാണ് മരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഈ മണിക്കൂറിനുള്ളില്‍ ഇത്രയധികം പേര്‍ രോഗം ബാധിച്ച് മരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1007 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 1000ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22629 പേര്‍ നിലവില്‍ രാജ്യത്തിന്റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 7696 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ഇന്നല മാത്രം 827 പേര്‍ക്കാണ് രോഗമുക്തി നേടിയത്.

English summary
Coronavirus confirmed to 47 CRPF jawans in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X