കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക ഒഴിയുന്നില്ല; സ്ഥിതി ഗുരുതരം, മഹാരാഷ്ട്രയില്‍ 20ഓളം നാവികസേന ഉദ്യോഗസ്ഥര്‍ക്ക് കൊറോണ

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ദിവസേന വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടി കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണം 14000 കടന്നു. രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 14098 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഐസിഎംആര്‍ കണക്ക് പ്രകാരം ഇന്ന് മാത്രം 1443 സാമ്പിളുകളാണ് പോസിറ്റാവായി. ഇതിനിടെ മഹാരാഷ്ട്രയില്‍ ആശങ്ക പടര്‍ത്തി മുംബൈയിലെ 15മുതല്‍ 20 നാവികസേന ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരെ മുംബൈയിലെ നാവികസേന ആശുപത്രിയില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

corona

ആദ്യമായാണ് നാവികസേന വിഭാഗത്തില്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടല്‍ തീരത്തിന് സമീപത്തെ നാവികസേനയുടെ റെസിഡെന്‍ഷ്യല്‍ മേഖലയിലാണ് നാവികസേന ഉദ്യോഗസ്ഥരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് ലോജിസ്റ്റിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പിന്തുണ നല്‍കുന്നതിന് വേണ്ടിയാണിത്. രോഗം സ്ഥിരീകരിച്ചവര്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നോ എന്നും അവര്‍ എവിടെയൊക്കെ സഞ്ചരിച്ചെന്നും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് നാവികസേന. യുദ്ധകപ്പലില്‍ ഇവര്‍ സേവനത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.

നിലവില്‍ വൈറസ് പോസിറ്റീവായ ഉദ്യോഗസ്ഥര്‍ മുംബൈ ആസ്ഥാനമായുള്ള നാവികസേന ആശുപത്രിയായ അശ്വനിയിലാണ് ക്വാറന്റീനില്‍ കഴിയുന്നത്. അതേസമയം, നാവികസേനയിലെ ഈ പ്രതിസന്ധി രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുന്ന പ്രശ്‌നമായതിനാല്‍ ആതീവ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ കരസേനയിലെ സൈനികര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ബിഎസ്എഫിലെ ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നിരവധി ഉദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം | Oneindia Malayalam

അതേസമയം, മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുകയാണ്. ഇതിവരെ സംസ്ഥാനത്ത് 3025 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 452ഓളം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 178 പേരും മരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ്. 259 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രിവിട്ടത്. രാജ്യത്ത് ഇതുവരെ 318449 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. ഏപ്രില്‍ 17 മുതല്‍ രാത്രി ഒമ്പത് വരെ പരിശോധിച്ച സാമ്പിളുകളില്‍ 1443 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് ഐസിഎംആര്‍ പറയുന്നു.

English summary
Coronavirus Confirmed To Around 20 Navy Personnel In Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X