കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കണ്‍ട്രോള്‍റൂം തുറക്കുന്നു; സോണിയയുടെ പ്രത്യേക നിര്‍ദേശം, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ റെഡി

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തുടനീളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ദേശീയ തലത്തില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പ്രസിഡന്റ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാന നേതാക്കളുമായി സോണിയ ഗാന്ധി സംസാരിച്ചു. സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ സോണിയ നിയമിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വിപരീത ഫലം ചെയ്തുവെന്ന് കോണ്‍ഗ്രസിന് അഭിപ്രായമുണ്ട്. കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതിനും വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സ്വന്തമായ പ്രവര്‍ത്തനങ്ങലുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. ഇതിന് വേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വിശദാംശങ്ങള്‍ ഇങ്ങനെ.....

പരമാവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

പരമാവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

കൊറോണ വ്യാപനം തടയാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുറക്കണമെന്നാണ് സോണിയ നല്‍കിയ നിര്‍ദേശം. ഇന്ന് ചേര്‍ന്ന നേതൃ യോഗത്തിലാണ് സോണിയ നിര്‍ദേശം നല്‍കിയത്. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പരമാവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തയ്യാറാക്കാനും സോണിയ നിര്‍ദേശിച്ചു.

യോഗത്തിലെ സാന്നിധ്യം

യോഗത്തിലെ സാന്നിധ്യം

ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ളവര്‍, പിസിസി അധ്യക്ഷന്‍മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരുമായി സോണിയ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടത്തിയത്. എല്ലാ സംസ്ഥാനങ്ങളും പരമാവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട സോണിയ ഗാന്ധി, എല്ലാ കമ്മിറ്റികളിലെയും നേതാക്കളെ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും നിര്‍ദേശിച്ചു.

ശ്രദ്ധ പതിപ്പിക്കേണ്ട മേഖല

ശ്രദ്ധ പതിപ്പിക്കേണ്ട മേഖല

ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ദരിദ്രരായ ജനങ്ങളെ സഹായിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യണം. സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെടുത്തണം. ആശുപത്രികളില്‍ ഭക്ഷണവിതരണം നടത്തണമെന്നും സോണിയ ഗാന്ധി നിര്‍ദേശിച്ചു.

പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

പ്രത്യേക ടാസ്‌ക് ഫോഴ്‌സ് കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതി ഇവരാണ് ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.പി ചിദംബരം, ജയറാം രമേശ്, എം വീരപ്പ മൊയ്‌ലി, തമ്രദ്വാജ് സാഹു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്.

കര്‍മ പദ്ധതി തയ്യാറാക്കി

കര്‍മ പദ്ധതി തയ്യാറാക്കി

നാല് പ്രമുഖ നേതാക്കളെ കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രകടന പത്രിക നടപ്പാക്കല്‍ സമിതി ചെയര്‍മാനും ടാസ്‌ക് ഫോഴ്‌സിലുണ്ടാകും. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സംഘം പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കും.

ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നത് ഇവിടെ

ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നത് ഇവിടെ

കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ ഏത് വിഭാഗത്തെയാണ് കാര്യമായും ബാധിക്കുക എന്ന് ടാസ്‌ക് ഫോഴ്‌സ് വിലയിരുത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ നടപ്പാക്കും. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയാണ്. ഇവിടെയും ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തും.

കേരളം കുടുങ്ങിയത് ഇങ്ങനെ... മാര്‍ച്ച് രണ്ടാംവാരം വരെ അവര്‍ എത്തിക്കൊണ്ടിരുന്നു, ഫോക്കസ് തെറ്റികേരളം കുടുങ്ങിയത് ഇങ്ങനെ... മാര്‍ച്ച് രണ്ടാംവാരം വരെ അവര്‍ എത്തിക്കൊണ്ടിരുന്നു, ഫോക്കസ് തെറ്റി

എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്

English summary
Coronavirus: Congress Asks State Units To Set Up Control Rooms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X