കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാസ്‌ക് ഫോഴ്‌സുമായി സോണിയ ഗാന്ധി; കൊറോണക്കെതിരെ സ്വന്തം നിലയില്‍ പോരാട്ടത്തിന് കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ കൊറോണ വൈറസ് രോഗത്തിന്റെ വ്യാപനം തടയുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് അനന്തര ഫലം പരിഗണിക്കാതെയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. സാധാരണക്കാരെ സാരമായി ബാധിക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ല. എന്നാല്‍ ഇതിന് ഇരയാകുന്നവരെ ആശ്വസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് നടപ്പാക്കേണ്ടിയിരുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു.

കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഇളവുകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. എന്നാല്‍ കുടിയേറ്റ ജോലിക്കാരുടെ കാര്യം പല സംസ്ഥാനങ്ങളിലും ആശങ്കയിലാണ്. ഈ വേളയിലാണ് കോണ്‍ഗ്രസ് സ്വന്തം നിലയില്‍ കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനും ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സോണിയ നിര്‍ദേശിച്ചു

സോണിയ നിര്‍ദേശിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് കോണ്‍ഗ്രസിന്റെ ടാസ്‌ക് ഫോഴ്‌സ്. ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതി ഇവരാണ് ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.

സംഘത്തിലുള്ളത് ഇവരാണ്

സംഘത്തിലുള്ളത് ഇവരാണ്

പി ചിദംബരം, ജയറാം രമേശ്, എം വീരപ്പ മൊയ്‌ലി, തമ്രദ്വാജ് സാഹു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്. കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രകടന പത്രിക നടപ്പാക്കല്‍ സമിതി ചെയര്‍മാനും സംഘത്തിലുണ്ടാകും. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സംഘം പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കും.

പദ്ധതി ഇങ്ങനെ

പദ്ധതി ഇങ്ങനെ

കൊറോണയുടെ സാമൂഹിക വ്യാപനം തടയുക എന്നതാണ് കോണ്‍ഗ്രസ് ടാസ്‌ക് ഫോഴ്‌സിന്റെ മുന്നിലുള്ള ആദ്യ ദൗത്യം. ഇതിന് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരും. എന്നാല്‍ ഇതേ സമയം, സാധാരണക്കാര്‍ പ്രതിസന്ധിയലാകുമെന്ന് ഉറപ്പാണ്. ഇവര്‍ക്ക് വേണ്ട പ്രത്യേക പദ്ധതിയും ടാസ്‌ക് ഫോഴ്‌സ് നടപ്പാക്കും.

ആശ്വാസ പ്രഖ്യാപനങ്ങള്‍

ആശ്വാസ പ്രഖ്യാപനങ്ങള്‍

കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഏത് വിഭാഗത്തെയാണ് കാര്യമായും ബാധിക്കുക എന്ന് ടാസ്‌ക് ഫോഴ്‌സ് വിലയിരുത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ നടപ്പാക്കും. കൂടാതെ ബോധവല്‍ക്കരണവും സംഘത്തിന്റെ പദ്ധതിയിലുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇവര്‍ ഇടപെടുക.

 സാമ്പത്തിക അടിത്തറ

സാമ്പത്തിക അടിത്തറ

ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയാണ്. ഇവിടെയും ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തുമെന്നാണ് വിവരം. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കലും ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യമാണ്. മുന്‍ കേന്ദ്ര ധനമന്ത്രിയായ പി ചിദംബരത്തിന്റെ സാന്നിധ്യം സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

മമതയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണം, അല്ലെങ്കില്‍ ശശി തരൂരോ അമരീന്ദര്‍ സിങോ വരണം, വ്യത്യസ്ത നിര്‍ദേശംമമതയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണം, അല്ലെങ്കില്‍ ശശി തരൂരോ അമരീന്ദര്‍ സിങോ വരണം, വ്യത്യസ്ത നിര്‍ദേശം

ചൈനയുടെത് കൊടുംചതി; കൂട്ട മരണങ്ങള്‍ തടയാമായിരുന്നു, എല്ലാം ഒളിപ്പിച്ചത് ഇങ്ങനെ, ഒടുവില്‍...ചൈനയുടെത് കൊടുംചതി; കൂട്ട മരണങ്ങള്‍ തടയാമായിരുന്നു, എല്ലാം ഒളിപ്പിച്ചത് ഇങ്ങനെ, ഒടുവില്‍...

English summary
Coronavirus: Congress Constitutes Task Force in Party-ruled States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X