Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും കൊവിഡ് ഭീതി; മഹാരാഷ്ട്രയിൽ കൊവിഡ് കുതിക്കുന്നു; തൊട്ടു പിന്നിൽ മുംബൈ; റിപ്പോർട്ട് ഇങ്ങനെ

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു എന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്തു വരുന്നത്. ഡൽഹിയിൽ കൊവിഡ് വർധിക്കുകയാണ്. ഇതിന് പിന്നാലെ, മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് സാഹചര്യവും മാറുന്നു.പുതുതായി മഹാരാഷ്ട്രയിൽ 127 കേസുകളാണ് സ്ഥിരീകരിച്ചത്.

ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,876,041 കേസുകൾ ആയി ഉയർന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മൂന്ന് ദിവസവും മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

എന്നാൽ, ഇന്ന് 3 മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതോടെ മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 147,830 ആയി ഉയർന്നു.

cpov

ഇക്കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ കുറവ് കൊവിഡ് കണക്കുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ , ഇന്ന് സ്ഥിതി മാറുന്ന സാഹചര്യമായിരുന്നു. ഇന്നലെ സംസ്ഥാനത്ത് 59 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ, ഏപ്രിൽ 16 - ന് 98 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഏപ്രിൽ 17 - ന് 129 പേർക്ക് രോഗം സ്ഥിരീകരിക്കുയുണ്ടായി.

ആരോഗ്യ വകുപ്പ് ഇന്ന് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം കൊവിഡിൽ നിന്നും 108 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7,727,551 ആയി മാറി. 28,539 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചിരുന്നത്. ഇതോടെ ആകെ സാമ്പിൾ പരിശോധിച്ചവരുടെ എണ്ണം 79,913,475 ആയി മാറി. അതേസമയം, രോഗം ബാധിച്ച് മരണപ്പെട്ട 3 മരണങ്ങളിൽ രണ്ടെണ്ണം പൂനെ നഗരത്തിലും 1 മരണം പർഭാനിയിൽ നിന്നും ആണ്.

അതേസമയം , രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവ് മുംബൈയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുംബൈയിൽ 85 പേർക്കാണ് പുതുതായി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ദിവസം 34 ആയിരുന്നു രോഗ ബാധ. ഇതുവരെ കൊവിഡ് ബാധിച്ച് മുംബൈയിൽ 19568 മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ ആകെ മരണം 1,057,962 ആയി മാറി.

എന്നാൽ, കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും മഹാരാഷ്ട്ര സർക്കാർ ഇളവുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ കേസുകളുടെ എണ്ണത്തിൽ വർധനവ് പ്രകടമാകുന്നത്. ഏപ്രിൽ രണ്ടു മുതൽ ആയിരുന്നു കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം സംസ്ഥാനത്ത് നിന്നും നീക്കിയത്. അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1247 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+