കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ അഞ്ചാമത്തെ കൊറോണ വൈറസ് മരണം: രാജസ്ഥാനില്‍ മരിച്ചത് ഇറ്റാലിയന്‍ പൗരന്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അഞ്ചാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു 69 കാരനാണ് മരിച്ചത്. ഇറ്റലിയില്‍ നിന്നും എത്തിയ വിനോദ സഞ്ചാരിയാണ് ഇയാള്‍. രോഗം ചികിത്സിച്ചു ഭേദമാക്കിയിരുന്നെങ്കിലും ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇയാള്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിക്കുകയാായിരുന്നു.

ഇന്നലെ പഞ്ചാബില്‍ 70 വയസുകാരനും കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ബുധനാഴ്ച മരിച്ച 72 വയസുകാരന്‍ കോവിഡ് 19 ബാധിതനായിരുന്നുവെന്ന ലാബ് പരിശോധനാ ഫലം ഇന്നലെയായിരുന്നു പുറത്തു വന്നത്. രണ്ടാഴ്ച മുമ്പ് ജര്‍മ്മനിയില്‍ നിന്നും ഇറ്റലി വഴി വന്ന ഇയാള്‍ പഞ്ചാബിലെ നവന്‍ഷഹര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

corona

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി. തെലങ്കാനയില്‍ മൂന്ന് പേര്‍ക്കും ആന്ധ്രപ്രദേശില്‍ ഒരാള്‍ക്കുമാണ് ഏറ്റവു അവസാനമായി കൊറോണ സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്നും ഹൈദരാബാദിലെത്തിയവര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 18-19 തിയ്യതികളിലായി തെലുങ്കാനയില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതില്‍ ഏഴ് പേരും ഇന്തോനേഷ്യന്‍ പൗരന്‍മാരാണ്.

രാജ്യത്തെ കൊറോ​​ണ ബാധിതരായ 195 പേരില്‍ 32 പേരും വിദേശികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 20 രാജ്യങ്ങളിലാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാമത് കേരളത്തിലാണ്. സംസ്ഥാനത്ത് 28 പേര്‍ക്കാണ് കൊറാണ സ്ഥിരീകരിച്ചത്.

കൊവിഡ് വൈറസ് ബാധയില്‍ ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ മാത്രം 1002 മരണങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലാണ് സ്ഥിതി ഭീതിതമായി തുടരുന്നത്. 3405 മരണങ്ങളാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വൈറസ് പൊട്ടിപുറപ്പെട്ട ചൈനയേക്കാള്‍ കൂടുതല്‍ ആണ് ഇത്.

Recommended Video

cmsvideo
കൊവിഡ് സ്ഥിരീകരണം എങ്ങനെ | Oneindia Malayalam

ചൈനയില്‍ 3248 മരണമായിരുന്നു കൊറോണ വൈറസ് ബാധ മൂലം സംഭവിച്ചത്. 41035 പേര്‍ക്കാണ് ഇറ്റലിയില്‍ വൈറസ് ബാധയേറ്റത്. ഇതില്‍ 4,440 പേര്‍ മാത്രമാണ് സുഖം പ്രാപിച്ചത്. അതേസമയം 80967 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയില്‍ 71150 പേര്‍ സുഖം പ്രാപിച്ചു. ലോകമാകെ 245653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 88437 പേരാണ് രോഗ വിമുക്തരായത്

English summary
coronavirus death toll increased to 5 in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X