കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ തയ്യാര്‍; തന്നെ തടവില്‍ നിന്ന് വിടണമെന്ന് ഡോ.കഫീല്‍ ഖാന്‍

Google Oneindia Malayalam News

മഥുര: രാജ്യം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ അരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച് ഡോ. കഫീല്‍ ഖാന്‍. മാര്‍ച്ച് 19 ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിലൂടെയാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ സന്നദ്ധനാണെന്ന് കഫീല്‍ ഖാന്‍ അറിയിച്ചതെന്ന് ദേശീയ മാധ്യമമായ ദ ക്വിന്‍റ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവല്‍ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് തടങ്കലില്‍ കഴിയുകയാണ് ഡോ. കഫീല്‍ ഖാന്‍.

ദുർബലമായ ആരോഗ്യ സംവിധാനവും ഡോക്ടർമാരുടെ കുറവും മൂലം ഇന്ത്യ തന്റെ ഒരു മഹാദുരന്തത്തിലേക്കാണ് പോയി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ തനിക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും അതിനായി തന്നെ തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നും മോദിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.

 kafeel

ആരോഗ്യ പരിപാലന രംഗത്ത് തനിക്ക് ഇരുപത് വര്‍ഷത്തെ പ്രവര്‍ത്ത പരിചയവും 130 മെഡിക്കല്‍ ക്യാംപുകളുടെ ഭാഗമായിട്ടുണ്ടെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കുന്നു. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനായി അനുമതി നല്‍കണമെന്നും കഫീല്‍ ഖാന്‍ കത്തില്‍ ആവശ്യപ്പെട്ടു. കൊറോണവൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ക്യതമായി പ്രതിരോധിക്കേണ്ടത് നാടിന്‍റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും കഫീല്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കി.

കമല്‍നാഥിന്‍റെ ആ ഒരു വെല്ലുവിളിയാണ് സിന്ധ്യയെ ബിജെപിയില്‍ എത്തിച്ചത്; വെളിപ്പെടുത്തലുമായി നേതാവ്കമല്‍നാഥിന്‍റെ ആ ഒരു വെല്ലുവിളിയാണ് സിന്ധ്യയെ ബിജെപിയില്‍ എത്തിച്ചത്; വെളിപ്പെടുത്തലുമായി നേതാവ്

 പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് ബംഗാള്‍ പൊലിസിന്‍റെ അടിയേറ്റ് മരിച്ചു; സംഭവം പശ്ചിമബംഗാളില്‍ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് ബംഗാള്‍ പൊലിസിന്‍റെ അടിയേറ്റ് മരിച്ചു; സംഭവം പശ്ചിമബംഗാളില്‍

English summary
coronavirus; doctor kafeel khan writes to pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X