ഒടുവില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രവും: 3 രൂപയ്ക്ക് അരി, 2 രൂപയ്ക്ക് ഗോതമ്പ്
ദില്ലി: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങല്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ റേഷന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 80 കോടി ജനങ്ങള്‍ക്ക് കിലോയ്ക്ക് മൂന്ന് രൂപ വിലയില്‍ അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ കിലോക്ക് 37 രൂപയുള്ള അരിയാണ് മൂന്ന് രൂപയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ല. ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന കടകളും സേവനങ്ങളും 21 ദിവസം ലഭ്യമാവുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പത്രത്തിലൂരെ രോഗ ബാധയുണ്ടാകുമെന്നത് തെറ്റിദ്ധാരയണ. ഇത്തരം തെറ്റിദ്ധാരണകളും വ്യാജ വാര്‍ത്തകളും പരത്തരുത്. സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രെ അനുസരിക്കാവു എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏഴ് കിലോ ഭക്ഷ്യ ധാന്യമാവും ഓരോ കുടുംബത്തിനും നല്‍കുക. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്നും അതത് സംസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും താത്ക്കാലിക തൊഴിലാളികള്‍ക്ക് വേതനവും ഭക്ഷണവും ഉറപ്പാക്കും. സാമ്പത്തിക പാക്കേജ് സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ ജനജീവിതത്തെ മോശമായി ബാധിക്കില്ല. ആളുകള്‍ പരഭ്രാന്തരമായി കൂടുതല്‍ വാങ്ങി സംഭരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം നിര്‍ബന്ധമാണ്. കടകളില്‍ പോകുമ്പോഴും അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. കൈകള്‍ ശുചിയായിരിക്കണം. വ്യക്തി ശുചിത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. കൊറോണയെ നേരിടാന്‍ സര്‍ക്കാറിന് മുന്നില്‍ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ലോക്ക് ഡൗണിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം കേസുകളാണ് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സ്ഥീരീകരിക്കപ്പെട്ട കൊറോണ വൈറസ് ബാധിതരുടെ എണ്ണം 562 ആയി. അതിനിടെ കോവിഡ് രോഗം ഭേദമായ 40 പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. അതിനിടെ ഇന്നലെ ദില്ലിയില്‍ മരിച്ച 57 കാരന്‍റെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications