Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് രണ്ടാംതരംഗം: മരണസംഖ്യയിൽ കുറവെന്ന് ആരോഗ്യമന്ത്രി, 1.28 ശതമാനമായി കുറഞ്ഞെന്ന് കണക്കുകൾ

ദില്ലി: ഇന്ത്യയിൽ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനത്തിന്റെ തോത് വർധിച്ചെങ്കിലും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കാര്യത്തിൽ കുറവ് സംബന്ധിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം വ്യാപിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് മരണനിരക്ക് കുറഞ്ഞുവരികയാണെന്നും നിലവിൽ ഇത് 1.28 ശതമാനമാണെന്നും.

ഇപ്പോൾ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്ന രോഗികളിൽ 0.46 ശതമാനം വെന്റിലേറ്ററുകളിലും 2.31 ശതമാനം ഐസിയുവിലും 4.51 ശതമാനം ഓക്സിജൻ പിന്തുണയോടെയുമാണെന്നും ഹർഷവർധൻ പറഞ്ഞു. കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം രാജ്യത്ത് ഇതുവരെ 94,334,262 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും ഇതിൽ 3,691,511 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വർധൻ അറിയിച്ചു.

കൊവിഡ് വ്യാപനം, മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി, ചിത്രങ്ങള്‍ കാണാം

harsh-vardhan2-16

"കഴിഞ്ഞ ആഴ്ച രാജ്യത്ത് ദിവസേന 43 ലക്ഷം ഡോസുകൾ എന്ന തോതിലാണ് വാക്സിൻ നൽകിയത്. കൊവിഡ് വാക്സിനേഷനിൽ അമേരിക്കയെ മറികടന്ന് ഇന്ത്യയാണ് മുന്നിലെത്തിയിട്ടുള്ളത്. മുൻനിര ആരോഗ്യപ്രവർത്തകരിൽ
89 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസും 54 ലക്ഷത്തിലധികം പേർക്ക് രണ്ടാമത്തെ ഡോസും നൽകിക്കഴിഞ്ഞിട്ടുണ്ട്. മുൻനിര പ്രവർത്തകരും ഫീൽഡ് ലെവൽ തൊഴിലാളികളിലുമായി 98 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസും 45 ലക്ഷത്തിലധികം പേർക്ക് രണ്ടാമത്തെ ഡോസും നൽകിക്കഴിഞ്ഞിട്ടുണ്ട്.

45 & 59നും ഇടയിൽ പ്രായമുള്ളവരിൽ 2.61 കോടി പേർ ആദ്യ ഡോസും 523,268 രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 3.75 കോടി പേരാണ് ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളത്. 13 ലക്ഷം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യ ഇതിനകം 84 രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിൻ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതുവരെയും 6.45 കോടി ഡോസ് വാക്സിനാണ് ഈ രാജ്യങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. ഇതിൽ 25 രാജ്യങ്ങളിൽ കമേഴ്സ്യൽ കരാർ അനുസരിച്ചും 39 രാജ്യങ്ങളിലേക്ക് കോവാക്സ് സംവിധാനത്തിലൂടെയുമാണ് അയച്ചിട്ടുള്ളത്.

Recommended Video

cmsvideo
    Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

    സർക്കാർ കൊവിഡ് വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. വാക്‌സിൻ ക്ഷാമം വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും ഇത് കേന്ദ്രസർക്കാർ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് കൊവിഡ് വർദ്ധനവ് കണക്കിലെടുത്ത് വാക്സിനുകളുടെ കുറവ് വളരെ ഗുരുതരമായ പ്രശ്നമാണെന്നും രാഹുൽ ട്വീറ്റിൽ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+