കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച.... സെന്‍സെക്‌സ് 2800 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റിയിലും വീഴ്ച്ച!!

Google Oneindia Malayalam News

മുംബൈ: കൊറോണ ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച. സെന്‍സെക്‌സ് 2800ഓളം പോയിന്റാണ് ഇടിഞ്ഞത്. ഏഷ്യന്‍ വിപണികളിലെല്ലാം വന്‍ തകര്‍ച്ചയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഒാഹരി വിപണിയില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ കനത്ത ഇടിവാണ് നേരിട്ടത്. സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തൊട്ടാകെ 80ലധികം ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഇടിവിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. സെന്‍സെക്‌സ് 27197.81 ലെവലിലാണ് എത്തിയത്. 9.24 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

1

നിഫ്റ്റി 790 പോയിന്റ് ഇടിഞ്ഞ് 8000 മാര്‍ക്കിന് താഴെയായി. ഓഹരിവിപണയിലെ ഇടിവ് പുറമേ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡോയില്‍ ബാരലിന് വില 1.38 ശതമാനം കുറച്ച് 28.60 ഡോളറിലെത്തി. രൂപയുടെ മൂല്യത്തിലും റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത് വിനിമയ നിരക്കില്‍ ഡോളറിനെതിരെ 76.20 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. വിപണിയില്‍ വ്യാപകമായ വില്‍പ്പനയുണ്ടായെങ്കിലും ബാങ്ക്, ഓട്ടോ ഓഹരികളെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും പത്ത് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. മാരുതി സുസുക്കി ഇന്ത്യ 9.7 ശതമാനം ഇടിഞ്ഞു. മേഖലാ സൂചികകളില്‍ നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫറ്റി ബാങ്ക് സൂചികകള്‍ 11 ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം ബിഎസ്ഇയിലെ 860 ഒാഹരികള്‍ നഷ്ടത്തിലും 90 ഓഹരികള്‍ നേട്ടത്തിലുമാണ്. ഇതിനിടെ ആഭ്യന്തര ഓഹരി വിപണികളിലെ വ്യാപാരം 45 മിനുട്ട് നേരത്തേക്ക് നിര്‍ത്തിവെച്ചു.ആഗോള വിപണി 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.

നിഫ്റ്റി ബാങ്ക് ഒഴിച്ചുള്ള ബാക്കി പത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബാങ്കുകളും നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിവെച്ചത്. ഏഷ്യന്‍ മാര്‍ക്കറ്റുകളിലും വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ജപ്പാന് പുറത്തുള്ള ഏഷ്യന്‍ പസഫിക് ഓഹരികള്‍ 3.8 ശതമാനമാണ് ഇടിഞ്ഞത്. ന്യൂസിലന്റ് വിപണി പത്ത് ശതമാനമാണ് ഇടിഞ്ഞത്. ഇവിടെ സര്‍ക്കാര്‍ അത്യാവശ്യമല്ലാത്ത വ്യാപാര കേന്ദ്രങ്ങളെല്ലാം അടച്ചിരിക്കുകയാണ്. ഇതാണ് തിരിച്ചടിയായത്. ഷാങ്ഹായ് ബ്ലൂ ചിപ്‌സ് 2.3 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ കോര്‍പ്പറേറ്റ് കമ്പനി അധികൃതരെ കാണാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചാല്‍ മാത്രമേ ഇതിനെ നേരിടാനാവൂ. സര്‍ക്കാര്‍ സാമ്പത്തിക ടാസ്‌ക് ഫോഴ്്‌സ് ഇക്കാര്യത്തില്‍ ഇടപെട്ടേക്കും. കമ്പനികള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ ഇത് സഹായിക്കും.

English summary
coronavirus fear sensex tanks over 2800 points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X