കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; വുഹാനില്‍ നിന്നും 324 പേരെ ദില്ലിയിലെത്തിച്ചു, 42 പേര്‍ മലയാളികള്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യക്കാരേയും വാഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ദില്ലിയിലെത്തി. 324 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതില്‍ 211 പേര്‍ വിദ്യാര്‍ത്ഥികളും മൂന്ന് കൂട്ടികളുമുണ്ട്. 42 മലയാളികളാണ് സംഘത്തിലുള്ളത്. ആന്ധ്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉള്ളത്(56). തമിഴ്നാട്ടില്‍ നിന്ന് 53 പേരുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ചത്.

ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമായി; ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു, വിസ്മയകരമായ നിമിഷമെന്ന് ബോറിസ്ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമായി; ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു, വിസ്മയകരമായ നിമിഷമെന്ന് ബോറിസ്

ഇവരെ ഹരിയാനയിലെ മനേസറില്‍ സജ്ജീകരിച്ച ഐസലേഷന്‍ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസമാണി ഇവരെ നിരീക്ഷിക്കുക. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരേയും മറ്റ് ഉദ്യോഗസ്ഥരേയും ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ശേഷിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടാമത്തെ വിമാനം ഇന്ന് വുഹാനിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 xcoronavirus

Recommended Video

cmsvideo
Corona Virus: WHO Declared Global Health Emergency | Oneindia Malayalam

അതേസമയം, ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 258 ആയി. ഇന്നലെ മാത്രം 45 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 22 രാജ്യങ്ങളിലായി പതിനായിരത്തോളം ആളുകള്‍ക്കാണ് നിലവില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി.

ബജറ്റ് 2020: രാജ്യത്തിനായി നിര്‍മ്മലാ സീതാരാമന്‍ കാത്തുവെച്ചതെന്ത്; കേന്ദ്ര ബജറ്റ് ഇന്ന് 11 ന്ബജറ്റ് 2020: രാജ്യത്തിനായി നിര്‍മ്മലാ സീതാരാമന്‍ കാത്തുവെച്ചതെന്ത്; കേന്ദ്ര ബജറ്റ് ഇന്ന് 11 ന്

English summary
coronavirus; fisrt flight from wuhan reached delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X