കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണവില കുതിച്ചു കയറുന്നു: വിപണിയിലെ പുതിയ പ്രവണതക്ക് പിന്നിലെ കാരണം ഇതാണ്..

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സ്വര്‍ണവില ഉയരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്ക് ജയ്പൂരില്‍ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നത്. തിങ്കളാഴ്ച തെലങ്കാനയിലും ദില്ലിയിലുമായി രണ്ട് പേര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ ആഗ്രയില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത പാലിക്കാനാണ് ലോകരാഷ്ട്രങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

കൊറോണയെ തുരത്താന്‍ മഖാം നക്കിത്തുടച്ച് തീര്‍ഥാടകര്‍; മറ്റു ചിലര്‍ മതില്‍ ചുംബിച്ചു, വിചിത്ര രീതികൊറോണയെ തുരത്താന്‍ മഖാം നക്കിത്തുടച്ച് തീര്‍ഥാടകര്‍; മറ്റു ചിലര്‍ മതില്‍ ചുംബിച്ചു, വിചിത്ര രീതി

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്ന നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചതാണ് സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് കാരണം. ജനുവരിയില്‍ 30,400 രൂപയായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഫെബ്രുവരിയില്‍ 32,000 രൂപയില്‍ വരെ സ്വര്‍ണ വില എത്തുകയും ചെയ്തിരുന്നു.

12-1561996285-15

എം‌സി‌എക്‌സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 80 രൂപ കുറഞ്ഞ് 41873 രൂപയിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ തവണ സ്വർണം 10 ഗ്രാമിന് 500 രൂപയിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സിൽവർ ഫ്യൂച്ചേഴ്സും എംസിഎക്സിൽ ശക്തമായ നേട്ടം കൈവരിച്ചിട്ടുണ്ട്. വെള്ളിയുടെ വില കിലോയ്ക്ക് 0.7 ശതമാനം ഉയർന്ന് 45,313 രൂപയിലെത്തി. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 72.59 ലേക്ക് ഇടിയുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച സ്വര്‍ണവിലയില്‍ 783 രൂപയാണ് വര്‍ധിച്ച് ആ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ചില്ലറ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ദില്ലിയില്‍ 10 ഗ്രാമിന് 43,400 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയത്.

ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബറോടെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് 3,056 പേരാണ് ഇതികം മരണമടഞ്ഞിട്ടുള്ളത്. ആഗോള തലത്തില്‍ 67 രാജ്യങ്ങളിലായി ലോകത്ത് 89,527 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഗോശ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇത്തരത്തിലുള്ള നിര്‍ണായക മാറ്റങ്ങള്‍ പ്രകടമാകുന്നത്. ആഗോള വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഉയര്‍ന്നുതന്നെയാണുള്ളത്.

English summary
Coronavirus: Gold prices rise amid fresh cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X