കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ രോഗ പ്രതിരോധം: സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം, നരേന്ദ്ര മോദി അധ്യക്ഷനാകും

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധം ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അടുത്ത വെള്ളിയാഴ്ചയാണ് യോഗം ചേരുക. കൊറോണ വ്യാപനം തുടങ്ങിയ ശേഷം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷിയോഗമാണിത്. രാജ്യത്ത് 94 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിരിക്കെയാണ് മോദി സര്‍ക്കാര്‍ രണ്ടാം യോഗം വിളിച്ചത്. ഇന്ത്യയില്‍ രോഗ വ്യാപനം കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്.

m

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും യോഗത്തില്‍ സംബന്ധിക്കും. പാര്‍ലമെന്റിലെ എല്ലാ കക്ഷികളുടെയും നേതാക്കളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടുവരികയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അതേസമയം, ഇന്ത്യയില്‍ രോഗം ബാധിച്ചുള്ള മരണം വളരെ കുറവാണ്.

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

88 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 1.3 ലക്ഷം പേര്‍ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് കൊറോണ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കൊറോണ വാക്‌സിന്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം മോദി സന്ദര്‍ശിച്ചിരുന്നു. വിദേശ കമ്പനികളുമായി സഹകരിച്ചാണ് സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തി വരുന്നത്. വാക്‌സിന്‍ നിര്‍മിക്കുന്ന ഗവേഷക സംഘങ്ങളുമായി മോദി ഇന്ന് വെര്‍ച്വല്‍ ചര്‍ച്ച നടത്തിയിരുന്നു.

വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്

അടുത്ത വര്‍ഷം ആഗസ്റ്റ് ആകുമ്പോഴേക്കും 30 കോടി ഇന്ത്യക്കാര്‍ക്ക് കൊറോണ വാക്‌സിന്‍ നല്‍കാനാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഇന്ന് പറഞ്ഞത്. അടുത്ത വര്‍ഷം മൂന്നോ നാലോ മാസത്തിനകം വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ-ആഗസ്റ്റ് ആകുമ്പോഴേക്കും 25 മുതല്‍ 30 കോടി വരെ ആളുകള്‍ക്ക് കൊറോണ വാക്‌സിന്‍ വിതരണം ചെയ്യാനാകും. കൊറോണ വാക്‌സിന്‍ ലഭ്യമായാല്‍ വിതരണത്തിന് ബ്ലോക്ക് തലത്തില്‍ പ്രത്യേക ദൗത്യ സേന (ബിടിഎഫ്) രൂപീകരിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

English summary
PM To Chair All-Party Meet On Friday To Discuss COVID-19 Situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X