കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണയെ പ്രതിരോധിക്കാന്‍ അതിവേഗ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കെ രാജ്യം പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു. കൊറോണ ബാധിതമായ മേഖലയും അല്ലാത്ത മേഖലകളും സംബന്ധിച്ച് സര്‍ക്കാരിന് ഏകദേശ ധാരണയുണ്ട്. എന്നാല്‍ കൊറോണയില്ലാത്ത മേഖലകളായി കരുതുന്ന സ്ഥലങ്ങളില്‍ രോഗ ബാധിതരുണ്ടോ എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല.

ഈ പ്രതിസന്ധി ഭാവിയില്‍ രോഗം പടരാനുള്ള സാധ്യതയും കാണിക്കുന്നു. ഇതാണ് പൂള്‍ ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയാണ് പൂള്‍ ടെസ്റ്റ്. ഈ പദ്ധതി ആവിഷ്‌കരിച്ചാല്‍ ഇന്ത്യയ്ക്ക് അതിവേഗം പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്താണ് പൂള്‍ ടെസ്റ്റ്. വിശദമാക്കാം....

റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകള്‍

റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകള്‍

കൊറോണ വൈറസ് രോഗം തീരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും കുറഞ്ഞ അളവില്‍ റിപ്പോര്‍ട്ട്് ചെയ്തതുമായ 436 ജില്ലകളാണുള്ളത്. ഇവിടെയാണ് പൂള്‍ ടെസ്റ്റ് ആദ്യം നടത്തുക. ഓരോരുത്തരെ പരിശോധനയ്ക്ക് വിധേയമാക്കി ഫലം വന്ന ശേഷം നടപടികള്‍ സ്വീകരിക്കുമ്പോള്‍ രോഗം വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് പൂള്‍ ടെസ്റ്റ്.

ആരോഗ്യ സേതു

ആരോഗ്യ സേതു

ആരോഗ്യ സേതു ആപ്പ് വഴിയും നിരീക്ഷണം വഴിയും കൊറോണ രോഗം കൂടുതലുള്ളതും അല്ലാത്തതുമായ പ്രദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് ഒരു ധാരണയുണ്ട്. ഈ സ്ഥലങ്ങളില്‍ രോഗമില്ല എന്ന് ഉറപ്പിക്കണമെങ്കില്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ സാധിക്കൂ. ഇവിടെ ആളുകളെ സംഘം തിരിച്ച് പരിശോധന നടത്താനാണ് തീരുമാനം.

എന്താണ് പൂള്‍ ടെസ്റ്റ്

എന്താണ് പൂള്‍ ടെസ്റ്റ്

എല്ലാവരെയും പരിശോധിക്കുന്ന രീതിയല്ല പൂള്‍ ടെസ്റ്റ്. പകരം ആളുകളെ പ്രത്യേക സംഘങ്ങളായി പരിഗണിച്ച്, ഓരോ കൂട്ടത്തില്‍ നിന്നും ഒരാളെ പരിശോധിക്കുന്ന രീതിയാണിത്. എല്ലാവരെയും പരിശോധിക്കുന്നത് വഴിയുള്ള ചെലവ് കുറയ്ക്കാനും ഇതുമൂലം സാധിക്കും. സംശയകരമായ ഫലം വന്നാല്‍ ആ ഗ്രൂപ്പിലെ എല്ലാവരെയും പരിശോധിക്കും.

പോസറ്റീവ് ആയാല്‍

പോസറ്റീവ് ആയാല്‍

ഒരു ഗ്രൂപ്പിലെ പ്രതിനിധിയുടെ ഫലം പോസറ്റീവ് ആയാല്‍, ആ ഗ്രൂപ്പിലുള്ള എല്ലാവരെയും പ്രത്യേകം പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. സംശയത്തിലുള്ള ഗ്രൂപ്പിലുള്ളവരെ പരിശോധിച്ച് രോഗമുള്ളവരും ഇല്ലാത്തവരും എന്ന് വേര്‍ത്തിരിക്കും. രോഗത്തിന്റെ വ്യാപ്തി ഇതുവഴി വേഗത്തില്‍ കണ്ടെത്താം.

മറ്റൊരു പരിശോധന രീതി

മറ്റൊരു പരിശോധന രീതി

ഒന്നിലധികം പേരില്‍ നിന്ന് എടുക്കുന്ന സാംപിളുകള്‍ ഒരുമിച്ച് പരിശോധിക്കുന്ന പൂള്‍ ടെസ്റ്റ് രീതിയുമുണ്ട്. പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ സാംപിളുകള്‍ ശേഖരിച്ച ആര്‍ക്കും രോഗമില്ലെന്ന് കണക്കാക്കും. പരിശോധന ഫലം പോസറ്റീവ് ആയാല്‍ ഓരോ വ്യക്തികളെയും വീണ്ടും പ്രത്യേകം പരിശോധിക്കുകയും ചെയ്യും.

ഇന്ത്യ പോലുള്ള രാജ്യത്ത്

ഇന്ത്യ പോലുള്ള രാജ്യത്ത്

ഇന്ത്യ പോലുള്ള രാജ്യത്ത് എല്ലാവരെയും പരിശോധിക്കുക അപ്രയോഗികമാണ്. ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ വേളയിലും രോഗമുള്ളവരും ഇല്ലാത്തവരും ആര് എന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘങ്ങളായി തിരിച്ചുള്ള പൂള്‍ ടെസ്റ്റ് നടത്തുന്നത്.

കൊറോണ മുക്തമാണോ

കൊറോണ മുക്തമാണോ

സര്‍ക്കാരിന്റെ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ പങ്കുവച്ചവര്‍ കോടിക്കണക്കിന് ആളുകളാണ്. ഇതുവഴി ആളുകളുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ രോഗം വ്യാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകും. മാത്രമല്ല, നിരീക്ഷണത്തിരിക്കുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മറ്റുവഴിയില്‍ ശേഖരിച്ചിട്ടുണ്ട്. പൂള്‍ ടെസ്റ്റ് നടത്തിയാല്‍ ഓരോ ജില്ലകളും കൊറോണ മുക്തമാണോ എന്ന് വേഗത്തില്‍ തിരിച്ചറിയാനാകും.

English summary
Coronavirus: Government planned for Pooled testing in zero-case districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X