കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോം ക്വാറന്റൈൻ: മാസ്കുകൾ 6-8 മണിക്കൂറിൽ മാറ്റുക, വസ്ത്രങ്ങൾ പ്രത്യേകം വൃത്തിയാക്കുക; മുന്നറിയിപ്പുകൾ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ (ഹോം ക്വാറന്‍റൈന്‍) കഴിയുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. വൈറസ് ബാധ സംശയിക്കുന്ന ആളുകളെ എത്രയും പെട്ടെന്ന് ഐസലേഷനില്‍ പ്രവേശിപ്പിക്കുകയും അവരുടെ റൂട്ട് മാപ്പ് തയ്യാറാക്കണമെന്നും മന്ത്രാലയം അറിയിക്കുന്നു.

രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്ന ആളുകളുമായി ഇടപഴകിയ എല്ലാവര്‍ക്കും തന്നെ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാണെന്നും മന്ത്രാലയും വ്യക്തമാക്കുന്നു. വൈറസ് ബാധയുള്ള വ്യക്തിയുമായോ അല്ലെങ്കില്‍ വൈറസ് സാന്നിധ്യമുള്ള വസ്തുവുമായോ ബന്ധപ്പെട്ടാല്‍ രോഗം വരാനുള്ള സാധ്യത വളരെ കുടതലാണ്. ഹോം ക്വാറന്‍റൈനുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ടാക്ട് ലിസ്റ്റ്

കോണ്‍ടാക്ട് ലിസ്റ്റ്

എന്താണ് കോവിഡ്-19 കോണ്‍ടാക്ട് ലിസ്റ്റ്

വൈറസ് ബാധിതനുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയവരാണ് കോവിഡ്-19 കോണ്‍ടാക്സ് ലിസ്റ്റില്‍ വരുന്നത്.

കോണ്‍ടാക്ട് ലിസ്റ്റില്‍ വരുന്നത് ആരൊക്കെ

*വൈറസ് ബാധിതന്‍ താമസിക്കുന്ന അതേ വീട്ടിലെ മറ്റ് ആളുകള്‍

*വൈറസ് ബാധിതനുമായോ രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായോ നേരിട്ട് (ശാരീരികം ) ബന്ധപ്പെട്ട ആളുകള്‍

*ഒരു അടഞ്ഞ പരിതസ്ഥിതിയിലോ വിമാനയാത്രയിലോ കോവിഡ്-19 ബാധിതനുമായി മുഖാമുഖം സമ്പര്‍ക്ക് പുലര്‍ത്തുന്ന ആളുകള്‍

കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങുക.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍.


*ബാത്ത് ആറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ കഴിയുക. കുടുംബാംഗങ്ങളുമായിഇടപഴകുമ്പോള്‍ ഒരുമീറ്റര്‍ അകലം എങ്കിലും പാലിക്കാന്‍ ശ്രദ്ധിക്കണം.

* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗാവസ്ഥയില്‍ ഉള്ളവര്‍ എന്നിവരില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കണം.

* നിര്‍ബന്ധമായും വീട്ടിനുള്ളില്‍ തന്നെ കഴിയുക

* വിവാഹം, മരണാനന്തര ചടങ്ങുകള്‍ പോലുള്ള പൊതു പരിപാടികളിൽ ഒരു കാരണവശാലും പങ്കെടുക്കരുത്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മറ്റ് പൊതുജനാരോഗ്യ നടപടികള്‍

* സോപ്പും വെള്ളവും അല്ലെങ്കിൽ ആല്‍ക്കഹോള്‍ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ നന്നായി കഴുകുക

*പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ്, തോര്‍ത്ത് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്

*എല്ലായ്പ്പോഴും മാസ്ക് ധരിക്കുക. ഓരോ 6-8 മണിക്കൂറിലും മാസ്ക് മാറ്റുകയും വേണം. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന മാസ്കുകള്‍ വീണ്ടും ഉപയോഗിക്കരുത്.

അണുവിമുക്തമാക്കണം

അണുവിമുക്തമാക്കണം

*നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി / പരിചരണം നൽകുന്നവർ / അടുത്ത് ബന്ധപ്പെടുന്നവര്‍ എന്നിവര്‍ ഉപയോഗിക്കുന്ന മാസ്കുകള്‍ സാധാരണ ബ്ലീച്ച് ലായനി (5%) അല്ലെങ്കിൽ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി (1%) ഉപയോഗിച്ച് അണുവിമുക്തമാക്കണം.

* ഉപയോഗിച്ച മാസ്ക് അണുബാധയുള്ളതായി കണക്കാക്കണം.

ചുമ / പനി / ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ അറിയിക്കണം അല്ലെങ്കിൽ 011-23978046 എന്ന നമ്പറിൽ വിളിക്കുക.

കുടുംബാംഗങ്ങള്‍

കുടുംബാംഗങ്ങള്‍

നീരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

* കുടുംബത്തിലെ ഒരാള്‍ മാത്രം നിരീക്ഷണത്തില്‍ കഴിയുന്നവരുമായി നേരിട്ട് ബന്ധപ്പെടുക

*വസ്ത്രങ്ങള്‍ ശരീരത്തില്‍ നേരിട്ട് മുട്ടാതിരിക്കാനും കുടഞ്ഞ് വിരിക്കാതിരിക്കാനും ശ്രദ്ധിക്കുക

*മുറിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുടെ വസ്ത്രങ്ങളും വൃത്തിയാക്കുമ്പോള്‍ ഡിസ്പോസിബിള്‍ കയ്യുറകള്‍ ഉപയോഗിക്കുക.

*കയ്യുറകള്‍ നീക്കം ചെയ്തതിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക

*സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക

*നീരിക്ഷണത്തില്‍ കഴിയുന്ന വ്യക്തി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാള്‍, എല്ലാ അടുത്ത കോണ്‍ടാക്റ്റുകളും 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ ആയിരിക്കും. അല്ലെങ്കില്‍ ആദ്യം നിരീക്ഷണത്തില്‍ താമസിപ്പിച്ച വ്യക്തിയുടെ ലാബ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമാവുന്നത് വരെ ഇവര്‍ നിരീക്ഷണത്തില്‍ കഴിയണം.

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam
പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം

a) 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷൻ ഉപയോഗിച്ച് നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുടെ മുറി ദിവസേന വ്യത്തിയാക്കി അണുവിമുക്തമാക്കുക. വ്യക്തി പതിവായി സ്പര്‍ഷിക്കുന്ന സ്ഥലങ്ങള്‍ പ്രത്യേകം വ്യത്തിയാക്കുക

b)സാധാരണ ബ്ലീച്ച് ലായനി / ഫിനോലിക്സ് അണുനാശിനികൾ ഉപയോഗിച്ച് ടോയ്‌ലറ്റ് ദിവസവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക

c) നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ദിവസവും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കുക

 ഈ രീതി അവസാനിപ്പിക്കേണ്ട സമയമായി; ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും ഫഹദ് ഫാസില്‍ മാത്രം: ഹരീഷ് പേരടി ഈ രീതി അവസാനിപ്പിക്കേണ്ട സമയമായി; ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും ഫഹദ് ഫാസില്‍ മാത്രം: ഹരീഷ് പേരടി

English summary
Coronavirus: Guidelines for home quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X