കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പല ആഘോഷങ്ങളും നടക്കേണ്ട സമയം, കൊറോണ എല്ലാം മാറ്റിമറിച്ചു; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പല ആഘോഷങ്ങള്‍ നടക്കേണ്ട സമയമാണിത്. എന്നാല്‍ എല്ലാം കൊറോണ വൈറസ് മാറ്റിമറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരെ അഭിനന്ദിച്ച് സംസാരിച്ച പ്രധാനമന്ത്രി എല്ലാവര്‍ക്കും ഓണാശംസകളും നേര്‍ന്നു. ഓണം ആഘോഷിക്കുകയാണ് ലോകം. ഓണം അന്താരാഷ്ട്ര ആഘോഷമാകുകയാണ്. കൃഷിയുമായും വിളവെടുപ്പുമായും ബന്ധമുള്ളതാണ് ഓണാഘോഷമെന്നും മോദി പറഞ്ഞു. നമ്മുടെ പല ആഘോഷങ്ങളും പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണെന്നും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

modi

കുട്ടികളുടെ വികസനത്തിന് കളിപ്പാട്ടം വളഴരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ കളിപ്പാട്ട നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ സംഭാവന വളരെ ചെറുതാണ്. അതില്‍ മാറ്റം വരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കളിപ്പാട്ടം കുട്ടികളുടെ മാനസിക വികാസത്തെ സഹായിക്കും. രവീന്ദ്ര നാഥ ടാഗോര്‍ വരെ കളിപ്പാട്ടത്തിന്റെ പ്രധാന്യം എടുത്തുപറഞ്ഞിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. കളിപ്പാട്ട നിര്‍മ്മാണ രംഗത്ത് ഇന്ത്യ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വളരെ പ്രധാനമാണെന്നും മോദി വ്യക്തമാക്കി.

സെപ്തംബര്‍ മാസം പോഷക ആഹാരത്തിന്റെ മാസമായി ആചരിക്കണം. കുട്ടികള്‍ക്ക് കൃത്യമായ അളവില്‍ പോഷക ആഹാരം ലഭിക്കേണ്ടതുണ്ട്. അങ്ങനെ ലഭിച്ചാല്‍ മാത്രമേ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച ശരിയായ അളവിലെത്തൂ എന്നും മോദി പറഞ്ഞു. നായകളെ പരിശീലിപ്പിക്കേണ്ട ആവശ്യകതയും മോദി എടുത്തുപറഞ്ഞു. ഇന്ത്യന്‍ സൈന്യത്തെ സുപ്രധാനമായ ഓപറേഷനുകളില്‍ പരിശീലനം നേടിയ നായകള്‍ സഹായിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനം ആചരിക്കും. കൊറോണ കാലത്ത് അധ്യാപകര്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എങ്കിലും സാങ്കേതിക മാറ്റങ്ങള്‍ വരുത്തി അവര്‍ അനിയോജ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു. ഈ കൊറോണ കാലത്ത് എല്ലാവരും സ്വയം സുരക്ഷ ഉറപ്പാക്കണം. മാസ്‌ക് ധരിക്കണമെന്നും മോദി ഓര്‍മ്മിപ്പിച്ചു.

English summary
Coronavirus had changed everything; Prime Minister Narendra Modi during Mann ki Baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X