കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്-19: ഹരിയാനയിലും ബംഗാളിലും വൈറസ് ബാധ, കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്ര വിലക്ക്

Google Oneindia Malayalam News

ദില്ലി: കൊവിഡ് വൈറസ് ബാധ രാജ്യത്ത് രണ്ടാം ഘട്ടത്തിലേക്ക് കടുന്നുവെന്ന്ഇന്ത്യൻ കൗണ്‍സിൽ ഫോര്‍ മെഡിക്കൽ റിസര്‍ച്ചിന്‍റെ അറിയിപ്പ്. നിലവിലെ രണ്ടാംഘടത്തില്‍ നിന്നും മൂന്നാഘട്ടത്തിലേക്ക് കടന്നാല്‍ കടന്നാല്‍ വൈറസ് ബാധ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് പോവും. അതിലേക്ക് എത്താതിരിക്കാൻ കൂടുതൽ കരുതൽ വേണമെന്ന് ഐസിഎംആര്‍ അറിയിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ശനമായ പരിശോധനങ്ങള്‍ തുടരാന്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ ഇറാനിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കാം! നടുക്കുന്ന മുന്നറിയിപ്പ് പുറത്ത്!കൊറോണ ഇറാനിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കാം! നടുക്കുന്ന മുന്നറിയിപ്പ് പുറത്ത്!

രാജ്യത്ത് ഇതുവരെ 137 പേര്‍ക്കാണ് വൈറസ് ബാധ ഏറ്റിട്ടുള്ളത്. പശ്ചിമ ബംഗാള്‍, ഹരിയാന എന്നിവിടങ്ങളാണ് വൈറസ് ബാധ അവസാനാമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് കൂടുതല്‍ മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് കൂടി നീട്ടിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, സ്വിറ്റസര്‍ലാന്‍റ്, തുര്‍ക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കും വിലക്ക് ബാധകമാണ്. 152 രാജ്യങ്ങളിലാണ് കോവിഡ് 19 രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നത്.

 corona-virus

അതേസമയം, കേരളത്തില്‍ വിവിധ ജില്ലകളിലായി 18,011 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ 17,743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 4353 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ള 2467 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1807 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരിൽ കൊറോണയില്ല, പെരിങ്ങോം സ്വദേശിയുടെ ഫലം നെഗറ്റീവ്! മാഹിയിലെ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്കണ്ണൂരിൽ കൊറോണയില്ല, പെരിങ്ങോം സ്വദേശിയുടെ ഫലം നെഗറ്റീവ്! മാഹിയിലെ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് ബാധ രണ്ടാം ഘട്ടത്തിലേക്ക് | Oneindia Malayalam

സംസ്ഥാനത്ത് ഇന്നലെ പുതിയ പോസിറ്റീവ് കേസൊന്നും സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 24 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതേസമയം കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ഇന്നലെ ഒരു സ്ത്രീക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയില്‍ നിന്നും ഉംറ കഴിഞ്ഞ് എത്തിയവരാണ് ഇവര്‍.

English summary
Coronavirus:Haryana and bengal report 1st cases, restricts travel of Indian passport holders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X