കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇരട്ടി ശമ്പളം; പൊലീസിനും പരിഗണ; നടപടിയുമായി ഹരിയാന സര്‍ക്കാര്‍

Google Oneindia Malayalam News

ചണ്ഡീഗഢ്: രാജ്യം കൊറാേണ ഭീതിയിലാണ്. ഒപ്പം വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കയും ചെറുതല്ല. അപ്പോഴും ആദ്യത്തെ ലക്ഷ്യമെന്നത് കൊറോണ വൈറസ് രോഗത്തെ പൂര്‍ണ്ണായും ഇല്ലാതാക്കുകയെന്നത് തന്നെ. അതിനായി കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്കൊപ്പം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കിക്കുന്നവരാണ് ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍. ഇവര്‍ക്ക് വലിയ പിന്തുണ നല്‍കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍.

നിലവില്‍ 169 പേര്‍ക്കാണ് ഹരിയാനയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഒരു ഡോക്ടര്‍ മരണപ്പെട്ടിരുന്നു. ഇന്‍ഡോറില്‍ ഡോ: ശത്രുഘന്‍ പഞ്ച്വാനിയായിരുന്നു മരണപ്പെട്ടത്. രോഗം സ്ഥിരീകരിച്ച് നാല് ദിവസം കഴിഞ്ഞാണ് ഇദ്ദേഹം മരണപ്പെടുന്നത്. കൂടാതെ തങ്ങള്‍ വേണ്ടത്ര സുരക്ഷയില്ലാതെയാണ് ജോലിയെടുക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പരാതി ഉയര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച്ച സുരക്ഷാ ഉപകരണങ്ങളുടെ അഭാവം ചൂണ്ടികാട്ടി നഴ്‌സുമാര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം രാജ്യത്ത് നിലനില്‍ക്കെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താങ്ങാവുന്നതാണ് ഹരിയാന സര്‍ക്കാര്‍ നടപടി.

ഇരട്ടി ശമ്പളം

ഇരട്ടി ശമ്പളം

കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും ശമ്പളം ഇരട്ടിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസൊലേഷന്‍ വാര്‍ഡില്‍ സേവനം ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം ശമ്പളം ഇരട്ടിയാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യ പ്രവര്‍ത്തകരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

30 ലക്ഷം

30 ലക്ഷം

സംസ്ഥാനത്തെ പൊലീസുകാര്‍ക്കും ചില ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഭാഗമായി ജീവന്‍ നഷ്ടപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 30 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പൊലീസ് പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്ന് ഹരിയാന ഡിജിപി മനോജ് യാദവ പറഞ്ഞു.

 ഹരിയാന ഡിജിപി

ഹരിയാന ഡിജിപി

'കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ജവാന്മാരും മുന്‍നിരയില്‍ തന്നെയുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന കൊറോണ സ്ഥിരീകരിച്ച നിരവധി പേരുമായി ഇടപഴകുന്നുണ്ട്.' മനോജ് യാദവ പറഞ്ഞു. ഡ്യൂട്ടി സമയത്ത് കൊറോണ ബാധിക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന ഏതൊരു പോലീസുകാരനും 30 ലക്ഷം രൂപ നല്‍കും. ഈ സാമ്പത്തിക സഹായം ഹരിയാന കോവിഡ് -19 റിലീഫ് ഫണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം.

 കൊറോണ

കൊറോണ

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് കൊറോണയെ തുടര്‍ന്നുള്ള ആകെ മരണസംഖ്യ 199 ആയി ഉയര്‍ന്നിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവര്‍ 6412 ആണ്. ഇതില്‍ നിലവില്‍ ചികിത്സയിലുള്ളത് 5704 പേരാണ്. 504 പേര്‍ക്കാണ് ഇതുവരേയും രോഗം ഭേദമായത്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 1100 ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

English summary
CoronaVirus: Haryana Government Doubles The salaries of Health Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X