Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ നമ്മുടെ വിശ്വാസത്തെ ആക്രമിച്ചുവെന്ന് മോദി; ജില്ലാ ദുരന്തനിവാരണ സംഘം വേണം

ദില്ലി: കൊറോണ വൈറസ് രോഗം വ്യപിക്കാനുള്ള എല്ലാ സാധ്യതകളും തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം ഉണര്‍ത്തിയത്. കൊറോണ വൈറസ് നമ്മുടെ വിശ്വാസത്തെ ആക്രമിച്ചിരിക്കുന്നു. ജീവിത രീതിക്ക് ഭീഷണിയായി വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പ്രാദേശിക തലം മുതല്‍ എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ്മ രൂപപ്പെടുത്തണം. കൊറോണക്കെതിരായ ഐക്യം രാജ്യത്ത് കെട്ടിപ്പടുക്കണമെന്നും മോദി പറഞ്ഞു.

X

ജില്ലാതലത്തില്‍ ദുരന്തനിവാരണ സംഘത്തെ നിയോഗിക്കണമെന്ന് മോദി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ജില്ലാ നിരീക്ഷണ ഓഫീസര്‍മാരെ നിയമിക്കണമെന്നും മോദി പറഞ്ഞു. പരിശോധനാ ലാബുകളില്‍ നിന്നുള്ള വിവരങ്ങള്‍ ജില്ലാത്തരത്തിലും സംസ്ഥാനതലത്തിലും കേന്ദ്രത്തിലും ശേഖരിക്കണം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം വാങ്ങുന്നതിന് ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും മോദി പറഞ്ഞു.

ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച കാര്യവും വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പലരും രോഗം ബാധിച്ച് മരിച്ചു. പലര്‍ക്കും രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തബ്ലീഗ് സമ്മേളനം ചര്‍ച്ചയായത്. തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ച മിക്കയാളുകളും തബ്ലീഗ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ഹര്‍ഷ് വര്‍ധന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരെ കൂടാതെ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍, ആരോഗ്യ മന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ആഭ്യന്തര-ആരോഗ്യ സെക്രട്ടറിമാര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ ഭാഗമായി. എല്ലാവരും നിശ്ചിത അകലം പാലിച്ചാണ് ഇരുന്നിരുന്നത്. എന്താണ് ഓരോ സംസ്ഥാനങ്ങളിലെയും അവസ്ഥ എന്ന മോദി ചോദിച്ചറിഞ്ഞു. ഇനി നടപ്പാക്കേണ്ട കാര്യങ്ങളും അദ്ദേഹം നിര്‍ദേശിച്ചു.

അതേസമയം, ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിജെപി നേതാവും അരുണാചല്‍ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡുവിന്റെ ഒരു ട്വീറ്റ് ഇക്കാര്യത്തില്‍ വന്നിരുന്നെങ്കിലും ഉടനെ ഡിലീറ്റ് ചെയ്തു. ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് അവസാനിക്കുമെന്നായിരുന്നു ട്വീറ്റ്. ലോക്ക് ഡൗണ്‍ കാലയളവ് അവസാനിച്ചാല്‍ ജനങ്ങളുടെ യാത്ര സംബന്ധിച്ച് കൃത്യമായ പദ്ധതി കേന്ദ്രവും സംസ്ഥാനങ്ങളും ആവിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+