കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതി വിതച്ച് മുംബൈയിലെ ദാരാവി; 35 വയസുള്ള ഡോക്ടര്‍ക്കും കൊറോണ

  • By Anupama
Google Oneindia Malayalam News

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 2069 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ ബാധിച്ച് രാജ്യത്ത് 53 പേര്‍ മരണപ്പെടുകയും ചെയ്തു.കഴിഞ്ഞ 14 മണിക്കൂറിനിടെ 235 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതിനിടെ മുംബൈയിലെ ദാരാവിയിലേയും സ്ഥിതി ഗുരുതരമാവുകയാണ്. ഇന്ന് ധാരാവിയിലെ ഒരു ഡോക്ടര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. 35 വയസായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പിന്നാലെ ഡോക്ടറുടെ കുടുംബത്തെ നീരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. അവര്‍ താമസിച്ച് കെട്ടിടം മുനിസിപ്പാലിറ്റി അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്.

mumbai

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന മുംബൈയിലെ ദാരാവിയില്‍ ആദ്യമായി കൊറോണ രോഗം ബാധിച്ചയാള്‍ മരണപ്പെട്ടിരുന്നു. രോഗം സ്ഥിരീകരിച്ച് 56 കാരനായിരുന്നു മരണപ്പെട്ടത്. കൊറോണ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം അയാള്‍ മരണപ്പെടുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആ പ്രദേശം മുഴുവന്‍ മുനിസിപ്പാലിറ്റി സീല്‍ ചെയ്തിരുന്നു. 300 ഓളം വീടുകളാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. ഏഴ് കുടുംബങ്ങളും നിരീക്ഷണത്തില്‍ പോയിരുന്നു.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. മുംബൈയില്‍ നിരോധനാജ്ഞക്ക് സമാനമായ സാഹചര്യമാണ്. ഇത് കൂടാതെ രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ 10 ദിവസം പിന്നിടുകയാണ്. രാജ്യത്തെ ജനങ്ങളാരും ഒറ്റക്കല്ലെന്നും നൂറ്റി മുപ്പത് കോടി ജനങ്ങളും ഒറ്റകെട്ടായാണ് കൊറോണക്കെതിരായ പോരാട്ടം നടത്തുന്നതെന്നും പ്രധാനമന്തിര നരേന്ദ്ര മോദി പറഞ്ഞത്. രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക്ഡൗണിനോടുള്ള രാജ്യത്തിന്റെ പ്രതികരണം മികച്ചതാണെന്നും ജനങ്ങളുടെ സഹകരണത്തിന് നന്ദിയെന്നും നരേന്ദ്രമോദി പ്രതികരിച്ചു. അത് നമ്മുടെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക ശക്തിയാണ് പ്രകടമാവുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് പല രാജ്യങ്ങളും മാത്യകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Why kerala model become popular in world?

ഏപ്രില്‍ അഞ്ചാം തിയ്യതി ഒന്‍പത് മണിക്ക് ജനങ്ങളോട് വീടുകളില്‍ വെളിച്ചം തെളിയിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാത്രി ഒന്‍പത് മണിക്ക് എല്ലാവരും വീടുകളില്‍ ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. 9 മിനിറ്റ് നേരമാണ് വെളിച്ചം തെളിയിക്കേണ്ടത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, എന്നിവ ഉപയോഗിച്ച് വെളിച്ചം തെളിയിക്കാം.

English summary
coronavirus has been confirmed in Dharavi, Mumbai after a 35-year-old doctor tested positive,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X