കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വളര്‍ച്ച പിന്നോട്ട്... ആഗോള വിപണി തകരും, മാന്ദ്യം ഉറപ്പ്, മുന്നറിയിപ്പുമായി ആര്‍ബിഐ!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഇന്ത്യയുടെ വളര്‍ച്ചാ ആനുപാതത്തെ അടിമുടി മാറ്റിയെഴുതിയെന്ന് റിസര്‍വ് ബാങ്ക്. ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ആര്‍ബിഐ മോണിറ്ററി പോളിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ദക്ഷിണേഷ്യയെ മുഴുവനന്‍ കൊറോണയുടെ വ്യാപനം ശക്തമായി ബാധിക്കുമെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കി. കോവിഡിന് മുമ്പ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച മികച്ച രീതിയില്‍ മുന്നോട്ട് പോകുമായിരുന്നു. എന്നാല്‍ മഹാമാരിക്ക് ശേഷം ഈ പ്രതീക്ഷയെ എല്ലാ മാറ്റിമറിച്ചെന്നും, വലിയ തിരിച്ചടിയാണ് നേരിടാന്‍ പോകുന്നതെന്നും ആര്‍ബിഐ പറഞ്ഞു.

1

ആഗോള വിപണി ഈ വര്‍ഷം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമെന്ന് ആര്‍ബിഐ പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ വലിയ തോതില്‍ ഉണ്ടായിരുന്ന ആവശ്യം ഇനി ഇടിയും. ഇത് ആഗോള വിപണിയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. മാന്ദ്യത്തിനാണ് അത് കാരണമാകുക. ആഗോള വിതരണ ശൃംഖലകളും വലിയ തടസ്സം നേരിടും. യാത്രാ ഏജന്‍സികള്‍, ടൂറിസം, തുടങ്ങിയവ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. പല രാജ്യങ്ങളിലും ഇപ്പോള്‍ ലോക്ഡൗണ്‍ നിലവിലുണ്ട്. അത് സമ്പദ് ഘടനയെ നിശ്ചലമാക്കിയിരിക്കുകയാണ്. ഇത് പതിയെ മാന്ദ്യത്തിലേക്ക് വഴിമാറും. വളര്‍ച്ചയെ പിന്നോട്ട് നയിക്കാനാണ് ഇത് സഹായിക്കുകയെന്നും ആര്‍ബിഐ പറഞ്ഞു.

അതേസമയം യൂറോപ്പും അമേരിക്കയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് നേരത്തെ ലോകബാങ്കും എഡിബിയും പറഞ്ഞിരുന്നു. വളര്‍ന്നുവരുന്ന വിപണികളുള്ള രാജ്യങ്ങളെയും ദരിദ്ര രാജ്യങ്ങളെയും ഈ പ്രതിസന്ധി കാര്യമായി ബാധിക്കും. ഇവരില്‍ പലരും മറ്റ് രാജ്യങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവിടെ മാന്ദ്യം വരുന്നതോടെ മറ്റ് വിപണികളെ അത് കൂടുതല്‍ രൂക്ഷമായി ബാധിക്കുമെന്നും എഡിബി പറഞ്ഞിരുന്നു. ഇന്ത്യയില്‍ ലോക്ഡൗണ്‍ ശക്തമായി രീതിയിലാണ് ലോക്ഡൗണ്‍ നടപ്പാക്കുന്നത്. വിപണി നേരത്തെ തന്നെ നിശ്ചലമായ അവസ്ഥയിലാണ്. ഇന്ത്യയില്‍ കടുത്ത രീതിയിലുള്ള തൊഴിലാളി പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ഇവര്‍ ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രവചനമുണ്ട്.

Recommended Video

cmsvideo
ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam

ഇന്ത്യയിലെ ലോക്ഡൗണ്‍ പ്രതികൂലമായി ബാധിക്കുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രാമീണ-നഗര മേഖലകളിലും വന്‍ മാന്ദ്യം ഇവ ഉണ്ടാക്കുമെന്ന് ആര്‍ബിഐ പറഞ്ഞു. അതേസമയം 2019ലെ അവസാന മൂന്ന് മാസങ്ങളില്‍ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിട്ടത്. തൊഴിലില്ലായ്മ ചരിത്രത്തിലില്ലാത്ത വിധം വര്‍ധിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യം ഭയാനകമാണെന്നും, കൊവിഡിന്റെ പ്രചരണം എത്രത്തോളമുണ്ടെന്ന് പരിശോധിക്കുകയാണെന്നും ആര്‍ബിഐ പറഞ്ഞു. ജൂണില്‍ പണപ്പെരുപ്പം 4.8 ശതമാനവും, സെപ്റ്റംബറില്‍ ഇത് 4.4 ശതമാനമാവും ഡിസംബറില്‍ 2.7 ശതമാനവും ആവുമെന്ന് ആര്‍ബിഐ പറഞ്ഞു. അതിഥി തൊഴിലാളികള്‍ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങുന്നതോടെ ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

English summary
coronavirus has drastically altered india's growth says rbi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X