കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ തകര്‍ന്ന് മുകേഷ് അംബാനി.... കോടികള്‍ നഷ്ടം, നട്ടെല്ലൊടിഞ്ഞ് അസിം പ്രേംജിയും അദാനിയും

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ ബാധിച്ച ഭീതിയായി കൊറോണ വൈറസ് പടര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബിസിനസ് ലോകത്തിന് നഷ്ടമായത് കോടികള്‍. ഇന്ത്യയിലെ കോടീശ്വരന്‍മാരായ മുകേഷ് അംബാനി, ബിര്‍ള ഗ്രൂപ്പ്, വിപ്രോ, അദാനി എന്നിവര്‍ വന്‍ നഷ്ടങ്ങളാണ് നേരിട്ടത്. ഏറ്റവും മുന്‍നിരയില്‍ ഉള്ളത് മുകേഷ് അംബാനി തന്നെയാണ്. അഞ്ച് ബില്യണാണ് അദ്ദേഹത്തിന് നഷ്ടമായത്. വിപണിയെ ശരിക്കും പിടിച്ച് കുലുക്കിയിരിക്കുകയാണ് കൊറോണ വൈറസ്.

ഇതിനിടെ സെന്‍സസിലും നിഫ്റ്റിയിലും കാര്യമായ വീഴ്ച്ച ഉണ്ടായിട്ടുണ്ട്. ആഗോള വിപണി തന്നെ വലിയ കൊറോണ ബാധയെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. രഘുരാം രാജനും ഇതിനിടെ നിര്‍ദേശവുമായി എത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് വൈറസ് വ്യാപനത്തെ തടയാന്‍ സാധിച്ചാല്‍ ആഗോള സമ്പദ് ഘടനയ്ക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താന്‍ സാധിക്കുമെന്ന് രഘുറാം രാജന്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ തകര്‍ച്ച

ഇന്ത്യന്‍ വിപണിയില്‍ തകര്‍ച്ച

ഇന്ത്യന്‍ വിപണയിലും തകര്‍ച്ച കാര്യമായി സംഭവിച്ചിരിക്കുകയാണ്. അതേസമയം ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ക്ക് കൊറോണ ബാധയില്‍ ശരിക്കും നട്ടെല്ലൊടിഞ്ഞിരിക്കുകയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അഞ്ച് മില്യണാണ് ഇതുവരെ നഷ്ടമായിരിക്കുന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയ്കക് 884 മില്യണാണ് നഷ്ടമായത്. അതേസമയം ഐടി ഭീമനായ അസിം പ്രേംജിക്ക് 869 മില്യണും ഗൗതം അദാനിക്ക് 496 മില്യണുമാണ് രണ്ട് മാസത്തിനുള്ളില്‍ നഷ്ടമായത്.

നഷ്ടം അവസാനിക്കുന്നില്ല

നഷ്ടം അവസാനിക്കുന്നില്ല

ഉദയ് കൊടക്, സണ്‍ ഫാര്‍മയുടെ സംഗ്‌വി എന്നിവര്‍ക്കും വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇവരുടെ കമ്പനിയുടെ ഓഹരികള്‍ തകര്‍ന്നടിഞ്ഞു. കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് ഇന്ത്യന്‍ ബിസിനസ് ലോകത്തിന് ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്. സെന്‍സെക്‌സ് ഫെബ്രുവരി 12 മുതല്‍ 11 സെഷനുകളിലായി 3000 പോയിന്റുകളാണ് ഇടിഞ്ഞത്. കൊറോണ ബാധ ആദ്യമായി ഓഹരി മേഖലയെ പിടിച്ച് കുലുക്കിയപ്പോള്‍ 11.52 ലക്ഷം കോടിയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. അക്ഷരാര്‍ത്ഥത്തില്‍ ദലാല്‍ സ്ട്രീറ്റിലെ കൊലപാതകം എന്ന് വിശേഷിപ്പിക്കാം.

റിലയന്‍സിന്റെ തകര്‍ച്ച

റിലയന്‍സിന്റെ തകര്‍ച്ച

വിപണിയില്‍ ആധിപത്യം ഉള്ളത് കൊണ്ട് ഏറ്റവും വലിയ വീഴ്ച്ച റിലയന്‍സ് ഗ്രൂപ്പിനാണ് ഉണ്ടായത്. റിലയന്‍സിന്റെ നഷ്ടം 53,706.40 കോടിയാണ്. ഇത് ഫെബ്രുവരി 13നും ഫെബ്രുവരി 27നും ഇടയിലാണ് സംഭവിച്ചത്. ഫെബ്രുവരി 26ന് സെന്‍സെക്‌സ് 1100 പോയിന്റാണ് തകര്‍ന്നത്. റിലയന്‍സ് ഷെയര്‍ 2.8 ശതമാനം താഴോട്ട് പോവുകയുംച യെ്തു. റിലയന്‍സിന്റെ ഇന്‍ഫ്രാസ്ട്രക്ച്ചറിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 13 ശതമാനമാണ് വീഴ്ച്ച. നെറ്റ്‌വര്‍ക്ക് 18 ആറ് ശതമാനവും, ടിവി18 ബ്രോഡ്കാസ്റ്റ് ഏഴ് ശതമാനവും, ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ് 2 ശതമാനവുമാണ് വീഴ്ച്ച നേരിട്ടത്.

ടാറ്റയ്ക്കും രക്ഷയില്ല

ടാറ്റയ്ക്കും രക്ഷയില്ല

ടാറ്റ ഗ്രൂപ്പിന് 41930 കോടി രൂപയാണ് നഷ്ടമായത്. ടാറ്റ ഗ്രൂപ്പിന്റെ 21 കമ്പനികളും റെഡ് സോണിലാണ്. ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്‌സ് ആന്‍ഡ് അസംബ്ലീസ്, ടാറ്റ ടെലി സര്‍വീസസ് എന്നിവ 25 ശതമാനം വീഴ്ച്ചയാണ് നേരിട്ടത്. ടാറ്റ മോട്ടോഴ്‌സ് 15 ശതമാനവും ടാറ്റാ എല്‍എക്‌സി 12 ശതമാനവും തകര്‍ച്ച നേരിട്ടു. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയിലെയും ബ്രിട്ടനിലെയും നിര്‍മാണ യൂണിറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരുടെ വിതരണ ശൃംഖല കൊറോണയെ തുടര്‍ന്ന് വന്‍ പ്രതിസന്ധി നേരിടുകയാണ്.

ഇന്ത്യക്ക് ആശ്വാസമില്ല

ഇന്ത്യക്ക് ആശ്വാസമില്ല

ഇന്ത്യയിലെ ഒട്ടുമിക്ക ബിസിനസ് മേഖലയെയും കൊറോണ ബാധ ശരിക്കും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അദാനി ഗ്രൂപ്പിന് 27100 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആദിത്യ ബിര്‍ളയ്ക്ക് 17500 കോടി രൂപയും, വാഡിയ ഗ്രൂപ്പിന് 3300 കോടിയുമാണ് നഷ്ടമായത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ബ്രിട്ടാനിയ ഉള്ളത്. അതേസമയം വിപണി തിരിച്ചുവരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.

രഘുറാം രാജന്റെ ഉപദേശം

രഘുറാം രാജന്റെ ഉപദേശം

എത്രയും പെട്ടെന്ന് വൈറസ് വ്യാപിക്കുന്നത് തടയണമെന്നാണ് രഘുറാം രാജന്റെ നിര്‍ദേശം. സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് ചെയ്യാന്‍ വളരെ കുറിച്ച് കാര്യമാണ് ഉള്ളത്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ചെലവഴിക്കല്‍ ഉണ്ടാവുന്നത് ഗുണം ചെയ്യും. കമ്പനികളെയും ഹൗസ് ഹോള്‍ഡുകളെയും കൊറോണ വൈറസ് നിയന്ത്രണ വിധേയമാണെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കണം. ഇതിന് മരുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ വിപണി സാധാരണ നിലയിലേക്ക് എത്തുമെന്ന് രഘുരാം രാജന്‍ പറഞ്ഞു. നേരത്തെ ബാങ്ക് ഓഫ് അമേരിക്ക ഈ വര്‍ഷം 2.8 ശതമാനം ആഗോള വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞിരുന്നു. 2009ന് ശേഷമുള്ള ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണിത്.

ഇറങ്ങി വാടാ പാകിസ്താനി, പൗരത്വം ഞങ്ങള്‍ തരാം, ബിഎസ്എഫ് ജവാന്റെ വീടും കലാപകാരികള്‍ ചുട്ടെരിച്ചുഇറങ്ങി വാടാ പാകിസ്താനി, പൗരത്വം ഞങ്ങള്‍ തരാം, ബിഎസ്എഫ് ജവാന്റെ വീടും കലാപകാരികള്‍ ചുട്ടെരിച്ചു

English summary
coronavirus hits india industrialists very badly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X