കൊറോണ: കരുതലോടെ മുന്നേറാം; ആരോഗ്യ പ്രശ്‌നങ്ങളുള്ളവരേയും പ്രായമായവരേയും എങ്ങനെ പരിചരിക്കാം
ആഗോള തലത്തില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി അതത് രാജ്യങ്ങളില്‍ വലിയ മുന്‍കരുതല്‍ നിര്‍ദേശങ്ങളും നടപടികളും സ്വീകരിച്ചു വരികയാണ്. കൊറോണയെ പ്രതിരോധിക്കാന്‍ നമ്മളോരോരുത്തരും ചില കാര്യങ്ങള്‍ അറിഞ്ഞുവെക്കേണ്ടതായുണ്ട്.
കൊറോണ വൈറസ് ഇന്‍ഡിറ്റേര്‍മിനേറ്റ് എന്ന അറിയപ്പെടുന്ന കൊറോണ വൈറസ് രോഗം രോഗി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവത്തിലൂടെയാണ് പടരുന്നത്. എല്ലാവരിലും രോഗം പകരാമെങ്കിലും പ്രായമായവരിലും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലും കൊറോണ പടരാനുള്ള സാധ്യത കുടുതലാണ്.
പ്രമേഹം, ശ്വാസകോശ രോഗം, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളാല്‍ ആരോഗ്യം കുറഞ്ഞവര്‍, വൃദ്ധര്‍, കൈകുഞ്ഞുങ്ങള്‍, എച്ച്. ഐ.വി ബാധിതര്‍, പ്രതിരോധ ശേഷികുറക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, എന്നിവരാണ് വൈറസ് രോഗത്തെ ഗൗരവത്തോടെ കാണേണ്ടവര്‍. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കുന്ന കാര്യത്തിലും മറ്റു മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രധാനമായും ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക, ഇതിന് ശേഷം കൈ ഹാന്‍ഡ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകുക. കഴിവതും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
ഇത് കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഇവരുടെ ആരോഗ്യ വിദഗ്ധന്‍ ഏതെങ്കിലും തരത്തിലുള്ള വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും പിന്തുടരുക. വ്യായാമം ചെയ്യുന്നത് മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തു പോയി ചെയ്യുന്നതിന് പകരം വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങള്‍ പരിശീലിപ്പിക്കാം.
നിലവിലെ സാഹചര്യത്തില്‍ പ്രായമായവരെയും മറ്റ് രോഗികളേയും ആശുപത്രികളില്‍ കൊണ്ടുപോകുന്നത് സുരക്ഷിതമല്ല, മാത്രമല്ല ഡോക്ടര്‍മാര്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ട സ്ഥിതിയുമാണ്. അത് മുന്‍നിര്‍ത്തി ഇവരെ ചികിത്സിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ വീട്ടില്‍ തന്നെ വരുത്തുന്നതാവും ഉത്തമം. കൂടാതെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെട്ട് ഇവരെ ഇടക്കിടെ പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
രോഗ ബാധിതര്‍ ഉപയോഗിച്ച് പ്രതലങ്ങള്‍ കഴുകി വൃത്തിയായ ശേഷം മാത്രം ഉപയോഗിക്കുക, തുണികള്‍, കിടക്ക വിരികള്‍, മറ്റ് വസ്ത്രങ്ങള്‍ എന്നിവ ദിനം പ്രതി കഴുകി അണു നശീകരണം നടത്തി ഉപയോഗിക്കുക , ആളുകള്‍ തിങ്ങി നിറഞ്ഞ തിയേറ്റര്‍, മാള്‍, ബീച്ച്, ഉത്സവങ്ങള്‍, മറ്റ് ആഘോഷപരിപാടികള്‍ എന്നിവയില്‍ നിന്നും മാറ്റി നിര്‍ത്തുക തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടത് പ്രത്യേകിച്ചും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും പ്രായമായവരും.












Click it and Unblock the Notifications