കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എപ്പോള്‍ തിരിച്ചുവരുമെന്ന് വ്യക്തമല്ല'... ഇന്‍ഫോസിസിന് തകര്‍ച്ച, ഓഹരി ഇടിഞ്ഞു

Google Oneindia Malayalam News

മുംബൈ: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന് വന്‍ തകര്‍ച്ച. കമ്പനിയുടെ ഓഹരിയില്‍ മൂന്ന് ശതമാനത്തിലധികം ഇടിവ് സംഭവിച്ചു. വരും മാസങ്ങളിലെ വരുമാന പ്രതീക്ഷാ വിവരങ്ങള്‍ കമ്പനി പുറത്തുവിടാത്തതാണ് വിപണിയില്‍ തിരിച്ചടി നേരിടാന്‍ ഒരു കാരണം. ബോംബെ ഓഹരി സൂചികയില്‍ 3.04 ശതമാനവും നിഫ്റ്റിയില്‍ 3.10 ശതമാനവുമാണ് തകര്‍ച്ച നേരിട്ടത്. ഒറ്റ ദിവസം കമ്പനിയുടെ ഓഹരികള്‍ ഇത്രയും തകര്‍ച്ച നേരിടുന്നത് അപൂര്‍വമാണ്.

i

മാര്‍ച്ച് വരെയുള്ള വാര്‍ഷിക പാദത്തില്‍ 6.3 ശതമാനം വളര്‍ച്ചയുണ്ടായി എന്ന് തിങ്കളാഴ്ച വൈകീട്ട് കമ്പനി പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ വരുംമാസങ്ങളിലെ വരുമാന പ്രതീക്ഷ കമ്പനി പരസ്യമാക്കിയില്ല. കൊറോണ വൈറസ് ഭീതി വിപണിയിലുണ്ടാക്കിയ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പിന്‍മാറ്റം. ഇതാണ് ഇന്ന് കമ്പനി ഓഹരി തകര്‍ച്ച നേരിടാനിടയാക്കിയത്. നിക്ഷേപകര്‍ ആശങ്കയിലായതോടെ ഓഹരി ഇടപാടില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.

രാജ്യത്തെ രണ്ടാമത്തെ ഐടി സേവന കമ്പനിയാണ് ഇന്‍ഫോസിസ്. മാര്‍ച്ച് വരെയുള്ള വാര്‍ഷിക പാദത്തില്‍ കമ്പനിയുടെ വളര്‍ച്ച എട്ട് ശതമാനമാണ്. 23267 കോടിയുടെ മൂല്യമാണ് കമ്പനി കാണിച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം കമ്പനിയെ ബാധിച്ചേക്കാമെന്ന സൂചനയും കമ്പനി നല്‍കി. സമീപ ഭാവിയില്‍ കമ്പനിയുടെ ബിസിനസിന് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്നും എപ്പോള്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Recommended Video

cmsvideo
ശമ്പളവും ജീവനക്കാരെയും വെട്ടിക്കുറയ്ക്കാൻ കമ്പനികൾ | Oneindia Malayalam

ഈ ആശങ്കയാണ് ഇന്ന് വിപണിയില്‍ പ്രതിഫലിച്ചത്. വിപ്രോയും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും സമാനമായ നിരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഭാവി ബിസിനസില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നാണ് ഇരു കമ്പനികളും അറിയിച്ചത്. നേരത്തെ പ്രതീക്ഷിച്ചതിലും താഴ്ന്ന വരുമാനമാണ് ഇന്‍ഫോസിസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചതെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. മാത്രമല്ല, ഭാവിയെ കുറിച്ച് കമ്പനിക്ക് ആശങ്കയുമുണ്ട്. രാജ്യത്തെ മറ്റു പ്രധാന ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസിന് 4.48 ശതമാനവും എച്ച്‌സിഎല്‍ ടെക്‌നോളജീസിന് 3.23 ശതമാനവും ടെക് മഹീന്ദ്രയ്ക്ക് 2.63 ശതമാനവും വിപ്രോയ്ക്ക് 1.74 ശതമാനവും വരുമാനത്തില്‍ ഇടിവ് സംഭവിച്ചിരുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊറോണയോ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊറോണയോ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...

English summary
Coronavirus impact on economy: Infosys shares fall over 3%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X