കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ രോഗ ലക്ഷണങ്ങളുണ്ടോ... നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം; അടിയന്തര ചികിത്സ തേടുക

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപകം ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ജനം ഇതിന്റെ അപകടം വേണ്ടത്ര മനസ്സിലാക്കുന്നില്ല എന്നൊരു സംശയം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

പനി. തൊണ്ട വേദന, ശബ്ദ വ്യതിയാനം, വിശപ്പില്ലായ്മ, തലവേദന, വയറിളക്കം, പേശിവേദന, ഛര്‍ദ്ദി തുടങ്ങിയവയെല്ലാം കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ആകാം.

Coronavirus

കൊറോണ വൈറസ് ബാധയുണ്ടായാല്‍ ഉള്ള രോഗലക്ഷണങ്ങള്‍ പരിശോധിക്കാം.

1-3 ദിവസം വരെ

-പനി
-ചെറിയ തൊണ്ടവേദന

4-ാം ദിവസം

-തൊണ്ടവേദന
-ശബ്ദത്തില്‍ മാറ്റം
-ശരീരോഷ്മാവില്‍ വര്‍ദ്ധന
-വിശപ്പില്ലായ്മ
-തലവേദന
-ശക്തമായ വയറിളക്കം

5-ാം ദിവസം

-തളര്‍ച്ച
-പേശിവേദന
-വരണ്ട ചുമ

6-ാം ദിവസം

-ചെറിയ പനി, 37 ഡിഗ്രി സെല്‍ഷ്യസ് വരെ
-ശക്തമായ ചുമയോ വരണ്ട ചുമയോ
-ശ്വാസതടസ്സം
-വയറിളക്കമോ ഛര്‍ദ്ദിയോ

7-ാം ദിവസം

-കടുത്ത പനി (37 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ)
- കഫത്തോട് കൂടിയുള്ള ചുമ
-ശരീരവേദന
-ഛര്‍ദ്ദിയും വയറിളക്കവും

8, 9 ദിവസങ്ങള്‍

-ലക്ഷണങ്ങള്‍ കൂടുതല്‍ മോശമാകും
-അതീവശക്തമായ പനി
-ചുമ കൂടുതല്‍ രൂക്ഷമാകും
-ശ്വാസതടസ്സം

ഈ സമയം, കൊറോണ വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ നിങ്ങള്‍ തീര്‍ച്ചയായും രക്തപരിശോധനയ്ക്ക് വിധേയമാവുകയും നെഞ്ചിന്റെ എക്സ്-റേ പരിശോധന നടത്തുകയും വേണം.

Recommended Video

cmsvideo
കൊവിഡ് സ്ഥിരീകരണം എങ്ങനെ | Oneindia Malayalam

കൊറോണ വൈറസ് ബാധയെ നേരിടാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം പ്രതിരോധം തന്നെയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവ നിര്‍ബന്ധമാണ്. കൊറോണ വൈറസ് സംബന്ധിച്ച സംശയങ്ങൾക്ക് ദേശീയ തലത്തില്‍ 1075 എന്ന ട്രോള്‍ ഫ്രീ നമ്പറിലോ 011-23978046 എന്ന നമ്പറിലോ ബന്ധപ്പെടാം. [email protected] എന്ന ഇമെയില്‍ വിലാസത്തിലും സഹായം തേടാം. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ദിശ നമ്പറില്‍ നിന്നോ(0471 2552056), കേരളത്തിലെ കൊറോണ വൈറസ് കോള്‍സെന്റര്‍ നമ്പറുകളിൽ( 0471-2309250, 0471-2309251, 0471-2309252, 0471-2309253, 0471-2309254, 0471-2309255) നിന്നോ സഹായം തേടാം.

English summary
Coronavirus: Important Symptoms- Seek medical help, while facing these issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X