കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ; സംസ്ഥാനം കടുത്ത ജാഗ്രതിയില്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെ, യുഎഇ എന്നിവിടങ്ങില്‍ നിന്നും എത്തിയവര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് മഹാരാഷ്ടയിലാണ്. രണ്ടാമത് കേരളത്തിലും.

ഏറ്റവും ഒടുവില്‍ കൊറോണ സ്ഥിരീകരിച്ചതില്‍ രണ്ട് പേരും സ്ത്രീകളാണ്. യുകെയില്‍ നിന്നെത്തിയ 22 കാരിക്കും ദുബായില്‍ നിന്നും എത്തിയ 49 കാരിക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരേയും 45 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ രണ്ട് പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 18 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

corona

രാജ്യത്തിതുവരേയും കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്ന് പേരാണ് മരണപ്പെട്ടിട്ടുള്ളത്. അതില്‍ ഒരാള്‍ മുംബൈയിലാണ്. മുംബൈയിലെ കസ്തൂര്‍ഭ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് 64 കാരന്‍ മരണപ്പെട്ടത്.

യില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരെ പങ്കെുടുപ്പിച്ചാണ് യോഗം സംഘടിപ്പിക്കുന്നത്.

ഇന്ത്യ സുരക്ഷിതമല്ല... പരിശോധന പോരാത്തതോ രോഗബാധിതരുടെ എണ്ണം കുറയാൻ കാരണം? കേരളം മാത്രം മുന്നിൽഇന്ത്യ സുരക്ഷിതമല്ല... പരിശോധന പോരാത്തതോ രോഗബാധിതരുടെ എണ്ണം കുറയാൻ കാരണം? കേരളം മാത്രം മുന്നിൽ

സംസ്ഥാനത്ത് കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയാണ് ദിവസം തോറും ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇടതുകൈയില്‍ ചാപ്പ കുത്തുന്ന നടപടി മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപ്പോകുന്നതിനെ തുടര്‍ന്നാണ് അസാധാരണ നടപടി. ചാപ്പ് കുത്തിയവര്‍ ചാടിപ്പോയാല്‍ ആളുകള്‍ക്ക് തിരിച്ചറിയുന്നതിന് വേണ്ടിയാണിതെന്ന് അധികൃതര്‍ അറിയിച്ചു,

മുംബൈയിലും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. മുംബൈയില്‍ വിദേശ ആഭ്യന്തര യാത്രകള്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇതനുസരിച്ച് മാര്‍ച്ച് 31 വരെ വിനോദ സഞ്ചാരികളെ കൂട്ടമായി യാത്രകള്‍ക്ക് കൊണ്ടു പോകരുതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസ് 144ാം വകുപ്പ് ഉപയോഗിച്ചാണ് മുംബൈയില്‍ പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഓഹരി വിപണിയില്‍ തിരിച്ചടി, സെന്‍സെക്‌സ് 2155 പോയിന്റ് ഇടിഞ്ഞു, 15 മിനിട്ടില്‍ നഷ്ടം ഏഴര ലക്ഷം കോടി!!ഓഹരി വിപണിയില്‍ തിരിച്ചടി, സെന്‍സെക്‌സ് 2155 പോയിന്റ് ഇടിഞ്ഞു, 15 മിനിട്ടില്‍ നഷ്ടം ഏഴര ലക്ഷം കോടി!!

Recommended Video

cmsvideo
കൊവിഡ് സ്ഥിരീകരണം എങ്ങനെ | Oneindia Malayalam

എന്നാല്‍ ഇത് പൂര്‍ണ്ണമായുള്ള നിരോധനാജ്ഞയല്ല. പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

English summary
Coronavirus in India: 2 more test positive in Mumbai had travelled to Dubai, UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X