കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ 75 പേർക്ക് കൂടി കൊറോണ: 74 പേരും തബ്ലിഗി ജമാഅത്തിൽ നിന്ന് മടങ്ങിയവർ

Google Oneindia Malayalam News

ചെന്നൈ: തബ്ലിഗി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയവരിൽ നിന്ന് തമിഴ്നാട്ടിൽ കൊറോണ വ്യാപിക്കുന്നു. തമിഴ്നാട്ടിൽ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 75 പേരിൽ 74 പേരും മാർച്ചിൽ നിസാമുദ്ദീനിലെ ജമാഅത്ത് വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ്. ഇവരിൽ ഒരാളുമായി സമ്പർക്കം പുലർത്തിയ ഒരാളാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 309 ആയിട്ടുണ്ട്. തബ്ലിഗി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത 400 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ പട്ടിക ജില്ലാ അധികൃതർക്ക് കൈമാറാനാണ് നിർദേശിച്ചിട്ടുള്ളത്. ഇതോടെ പരിപാടിയിൽ പങ്കെടുത്തവരെ കണ്ടെത്തി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താമെന്ന ആലോചനകളാണ് ഇപ്പോഴുള്ളത്.

യുഎഇയിലെ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്ക് പ്രത്യേക വിമാന സര്‍വീസ്യുഎഇയിലെ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്ക് പ്രത്യേക വിമാന സര്‍വീസ്

 വിവരമറിയിച്ചത് തെലങ്കാന

വിവരമറിയിച്ചത് തെലങ്കാന


തബ്ലീഗി ജമാഅത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ച സംഭവത്തെക്കുറിച്ച് തെലങ്കാന നേരത്ത വിവരമറിയിച്ചിരുന്നു. ഇതോടെ ഓരോ സംസ്ഥാനങ്ങളിൽ നിന്നായി പരിപാടിയിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഈ പരിപാടിയിൽ പങ്കെടുത്ത 400 പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി. കുടുതൽ പേരെ പരിശോധിച്ചുവരികയാണെന്നും കുടുതൽ പേർക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

 173 പേർക്ക് രോഗം

173 പേർക്ക് രോഗം

തമിഴ്നാട്ടിൽ തബ്ലീഗി ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത 173 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാൻ 11, ആൻഡമാൻ നിക്കോബാറിൽ ഒമ്പതു പേർക്കും ദില്ലിയിൽ 47 പേർക്കും, ജമ്മു കശ്മീരിൽ 22 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പരിപാടിയിൽ പങ്കെടുത്ത തെലങ്കാനയിൽ നിന്നുള്ള 33 പേർക്കും, ആന്ധ്രപ്രദേശിൽ നിന്നുള്ള 67 പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അസമിൽ നിന്ന് 16 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളോട് വ്യക്തമാക്കി. 9000 തബ്ലീഗി അംഗങ്ങളും അവരുമായി പ്രാഥമിക ബന്ധം പുലർത്തിയവരുമാണ് നിരീക്ഷണത്തിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 45 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു.

 ട്രെയിനുകളും യാത്രക്കാരും നിരീക്ഷണത്തിൽ

ട്രെയിനുകളും യാത്രക്കാരും നിരീക്ഷണത്തിൽ

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്കുള്ള ദുരന്തോ എക്സ്പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്, ചെന്നൈയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ്, ദില്ലി- റാഞ്ചി രാജധാനി എക്സ്പ്രസ്, എപി സമ്പർക്ക് ക്രാന്തി എക്സ് പ്രസ് എന്നീ ട്രെയിനുകളിലാണ് നിസാമുദ്ദീനിലെ സമ്മേളനത്തിലെ പങ്കെടുത്തവർ മടങ്ങിയിട്ടുള്ളത്. എന്നാൽ ഇവരുമായി എത്ര പേർ സമ്പർക്കം പുലർത്തി എന്നത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവേയുടെ പക്കൽ കൃത്യമായ കണക്കുകളുമില്ല. 1000നും 1200നും ഇടയിൽ യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരിക്കാമെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന കണക്കുകൾ.

 ട്രെയിൻ യാത്രക്കാരിൽ രോഗം

ട്രെയിൻ യാത്രക്കാരിൽ രോഗം

മലേഷ്യൻ യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ച ന്യൂ ഡൽഹി- റാഞ്ചി രാജധാനി എക്സ്പ്രസിലെ ബി1 കോച്ചിൽ സഞ്ചരിച്ച 60 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും നിസാമുദ്ദീനിലെ സംഘത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ഇവരുടെ വിവരങ്ങൾ അന്വേഷിച്ചുവരികയാണ് ജില്ലാ അധികൃതർ. മാർച്ച് 16ന് 26 പേർക്കൊപ്പമാണ് യുവതി സഞ്ചരിച്ചത്. ജാർഖണ്ഡിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യത്തെ കേസാണിത്. മാർച്ച് 18ന് ദുരന്തോ എക്സ്പ്രസിൽ സഞ്ചരിച്ച രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർക്കൊപ്പം എസ് 8 കോച്ചിലാണ് ഇവർ സഞ്ചരിച്ചത്. പ്രായപൂർത്തിയാവാത്ത രണ്ട് പേർക്കൊപ്പം എസ് 3 കോച്ചിലാണ് ഇവരിൽ രണ്ട് പേർ സഞ്ചരിച്ചത്. മറ്റുള്ള സംഘം തമിഴ്നാട് എക്സ്പ്രസിലുമാണ് സഞ്ചരിച്ചത്. പരിപാടി കഴിഞ്ഞ് മാർച്ച് 13ന് എപി സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കരിം നഗറിലെത്തിയ 10 ഇന്തോനേഷ്യക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

 ചട്ടങ്ങൾ ലംഘിച്ചു

ചട്ടങ്ങൾ ലംഘിച്ചു


കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതി നിലനിൽക്കെ ദില്ലി പോലീസും ദില്ലി സർക്കാരും പരിപാടികൾ സംഘടിപ്പിക്കരുതെന്ന് തബ്ലിഗി ജമാഅത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. മർക്കസ് നിസാമുദ്ദീൻ ഒഴിപ്പിക്കാനും നിർദേശിച്ചിരുന്നുവെന്നും പോലീസും സർക്കാരും പറയുന്നു. കെട്ടിടത്തിലുള്ളവർ ലോക്ക് ഡൌൺ പ്രഖ്യാപനത്തിന് മുമ്പ് എത്തിയവരാണ്. എന്നാൽ പ്രധാനമന്ത്രി നിർദേശിച്ചത് നിങ്ങൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ കഴിയാനാണ്. ഇതാണ് കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകിയ പോലീസിന് സംഘാടകർ നൽകിയ മറുപടി.

English summary
Coronavirus in India: 74 out of 75 new cases in Tamil Nadu traced to Nizamuddin event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X