കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചു, ആഘോഷങ്ങള്‍ കൂടിയാല്‍ ഒരു മാസത്തിനുള്ളില്‍ 26 ലക്ഷം രോഗികള്‍!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഏറ്റവും കൂടിയ സാഹചര്യം കടന്നുപോയെന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കോവിഡിനെ അടുത്ത വര്‍ഷം തുടക്കത്തോടെ തന്നെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. അതിന് എല്ലാ നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം. എന്നാല്‍ വരാനിരിക്കുന്നത് ശൈത്യകാലമാണ്. ആഘോഷ സീസണുകളും ഒപ്പം വരുന്നുണ്ട്. ഇത് കോവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കും. ഈ സമയത്തെ അശ്രദ്ധ തീര്‍ച്ചായും കോവിഡ് കേസുകളുടെ വര്‍ധനവിലേക്ക് നയിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

1

ഇന്ത്യയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത് രോഗത്തിന്റെ വര്‍ധനവിന് വലിയ കാരണമാകും. ഒരു മാസത്തിന് 26 ലക്ഷം കേസുകള്‍ വരെ ഉണ്ടാകാമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ജനസംഖ്യയുടെ 30 ശതമാനത്തിന് മാത്രമേ രോഗ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തിട്ടുള്ളൂ എന്നും കമ്മിറ്റി പറഞ്ഞു. ഇതിനര്‍ത്ഥം ഇത്രയും പേര്‍ രോഗികളായിരുന്നു എന്നാണ്.
സുരക്ഷാ മാനദണ്ഡങ്ങള്‍ തുടരേണ്ടത് അത്യാവശ്യമാണ്. എല്ലാ പ്രോട്ടോക്കോളും കര്‍ശനമായി നടപ്പാക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ കോവിഡിനെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും. ഫെബ്രുവരിയോടെ വളരെ കുറച്ച് ആക്ടീവ് കേസുകള്‍ മാത്രമായിരിക്കും നമുക്കുണ്ടായിരിക്കുകയെന്നും കമ്മിറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കുന്ന സമയത്ത് 10.5 മില്യണ്‍ കേസുകളുണ്ടാവുമെന്ന് കമ്മിറ്റി പറയുന്നു. നിലവില്‍ ഇത് 75 ലക്ഷമാണ്. ഇന്ത്യയില്‍ മാര്‍ച്ചില്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ മരണനിരക്ക് 25 ലക്ഷം പിന്നിടുമായിരുന്നു. നിലവില്‍ 1.14 ലക്ഷം മരണങ്ങളാണ് കോവിഡ് കാരണം സംഭവിച്ചത്. ലോക്ഡൗണ്‍ പലയിടത്തും പിന്‍വലിച്ച് കഴിഞ്ഞു. ചിലയിടങ്ങളില്‍ കേസുകളുടെ വര്‍ധന കാരണം ലോക്ഡൗണ്‍ പ്രഖ്യാപനം നിലവിലുണ്ട്. അതേസമയം വലിയ ആഘോഷങ്ങള്‍ കോവിഡ് കേസുകളുടെ വന്‍ വര്‍ധനയ്ക്ക് കാരണമാകുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിന് കേരളത്തിലെ സാഹചര്യമാണ് കമ്മിറ്റി ചൂണ്ടിക്കാണിച്ചത്.

ഒരുപാട് പേര്‍ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കേരളത്തില്‍ ഓണാഘോഷങ്ങള്‍ക്ക് ശേഷമാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള കാലയളവിലായിരുന്നു ഇത്. സെപ്റ്റംബര്‍ എട്ട് മുതല്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായത്. രോഗവ്യാപന സാധ്യത 32 ശതമാനമായി വര്‍ധിച്ചു. ആരോഗ്യ രംഗത്തെ പ്രതികരണം 22 ശതമാനം കുറഞ്ഞെന്നും കമ്മിറ്റി പറഞ്ഞു. ഇത് സെപ്റ്റംബറിലെ കണക്കാണ്. ഇന്ത്യയിലെ കോവിഡ് സഞ്ചാരപദത്തിലേക്ക് വെളിച്ചം വീശാത ഗണിതശാസ്ത്ര മോഡലാണ് ഇപ്പോള്‍ ഈ കമ്മിറ്റി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ നാഷണല്‍ സൂപ്പര്‍ മോഡല്‍ എന്നാണ് വിളിപ്പേര്.

English summary
coronavirus: india likely see a rise in covid cases in festive season says expert committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X