കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Coronavirus: ഇന്ത്യയില്‍ സമൂഹ വ്യാപനം തുടങ്ങിയോ? ആശങ്കയുയർത്തി ടാസ്ക് ഫോഴ്സ് കൺവീനർ... ഇനി എന്ത്?

  • By Desk
Google Oneindia Malayalam News

ദില്ലി: ലോകം കൊറോണ വൈറസിനെ സംബന്ധിച്ച് ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭയം അതിന്റെ സമൂഹ വ്യാപനം ആണ്. സാങ്കേതികമായി, രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടം എന്ന് പറയും. അങ്ങനെ സംഭവിച്ചാല്‍, ഇന്ത്യ പോലെ ഉള്ള ഒരു രാജ്യത്തിന് പിടിച്ച് നില്‍ക്കാന്‍ ആവില്ല. ആ ഭയം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായോ എന്നാണ് സംശയം.

ഞെട്ടിത്തരിച്ച് അമേരിക്ക... രോഗികൾ 100,000 കവിഞ്ഞു; കാത്തിരിക്കുന്നത് 22 ലക്ഷം എന്ന മരണക്കണക്കോ?ഞെട്ടിത്തരിച്ച് അമേരിക്ക... രോഗികൾ 100,000 കവിഞ്ഞു; കാത്തിരിക്കുന്നത് 22 ലക്ഷം എന്ന മരണക്കണക്കോ?

രാജ്യം ഇപ്പോള്‍ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിയെന്ന സംശയമാണ് കൊവിഡ് 19 ആശുപത്രികളുടെ കര്‍മസേന കണ്‍വീനര്‍ ആയ ഡോ ഗിരിധര്‍ ഗ്യാനി ഉന്നയിക്കുന്നത്. ദി ക്വിന്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ സ്ഥാപകനാണ് ഡോ ഗിരിധര്‍ ഗ്യാനി. നീതി ആയോഗിന്റെ നേതൃത്വത്തില്‍ കൊവിഡ് 19 നേരിടാന്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സുകളില്‍ ഒന്നാണിത്. എന്താണ് ഡോ ഗിരിധര്‍ ഗ്യാനിക്ക് പറയാനുള്ളത് എന്ന് നോക്കാം....

സമൂഹ വ്യാപനം ആയി

സമൂഹ വ്യാപനം ആയി

തങ്ങള്‍ ഇതിനെ മൂന്നാം ഘട്ടം എന്നാണ് വിളിക്കുന്ന്ത്. ഔദ്യോഗികമായി ഒരുപക്ഷേ അങ്ങനെ വിശേഷിപ്പിച്ചോളണം എന്നില്ല. എന്നാലും ഇത് മൂന്നാം ഘട്ടത്തിന്റെ തുടക്കമാണ് എന്നാണ് ഡോ ഗിരിധര്‍ ഗ്യാനി പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്ത തന്നെയാണിത്.

ഡോ ഗിരിധര്‍ ഗ്യാനി ഒരു മെഡിക്കല്‍ ഡോക്ടര്‍ അല്ല. എന്‍ജിനീയര്‍ ആണ്. ക്വാളിറ്റി മാനേജ്‌മെന്റില്‍ ആണ് അദ്ദേഹത്തിന്റെ ഗവേഷണ ബിരുദം. സര്‍ക്കാരുകള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ നയപരമായ ഉപദേശങ്ങള്‍ നല്‍കിപ്പോരുന്നുന്നു അദ്ദേഹത്തിന്റെ എന്‍ജിഒ ആയ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ്.

പരമാവധി 10 ദിവസം

പരമാവധി 10 ദിവസം

ഇനി വരാനിരിക്കുന്ന അഞ്ച് മുതല്‍ 10 വരെയുള്ള ദിവസങ്ങള്‍ രാജ്യത്തെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തവര്‍ തന്നെ പെട്ടെന്ന് രോഗികള്‍ ആയി മാറിയേക്കാം.

മാര്‍ച്ച് 31 ന് ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീര്‍ത്ത് പറയാന്‍ സാധിക്കൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ആദ്യം മുതലേ പറയുന്നത്. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

ടെസ്റ്റുകള്‍ കുറവ്

ടെസ്റ്റുകള്‍ കുറവ്

ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുറവായി കാണിക്കുന്നതിന് കാരണം ആവശ്യത്തിന് ടെസ്റ്റുകള്‍ നടക്കാത്തതാണെന്ന് ആരോപണം ഉണ്ട്. ഡോ ഗിരിധര്‍ ഗ്യാനിയും ഏറെക്കുറേ അത് അംഗീകരിക്കുന്നുണ്ട്. ശക്തമായ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമേ സര്‍ക്കാര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുള്ളൂ എന്ന് അദ്ദേഹം പറയുന്നു. ചുമ, ശ്വാസതടസ്സം, പനി ഇവയില്‍ ഏതെങ്കിലും ഒരു ലക്ഷണം മാത്രമുള്ളവരെ ടെസ്റ്റുകള്‍ക്ക് വിധേയമാക്കുന്നില്ല. ഈ സാഹചര്യം മാറണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

വ്യാപകമായ പരിശോധന തുടങ്ങിയാല്‍ അത് മറ്റ് ചില പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നാണത്രെ സര്‍ക്കാര്‍ ഭയക്കുന്നത്. ശക്തമായ സംശയങ്ങളില്ലാത്ത കേസുകള്‍ പരിശോധിക്കാന്‍ തുടങ്ങിയാല്‍ സര്‍ക്കാരിന്റെ കൈവശമുള്ള ടെസ്റ്റിങ് കിറ്റുകള്‍ എല്ലാം തീര്‍ന്നുപോകുമോ എന്നാണത്രെ ആശങ്ക. അതുകൊണ്ടാണത്രെ അധികം ടെസ്റ്റുകള്‍ ചെയ്യപ്പെടാത്തത്. സര്‍ക്കാരിന്റെ കൈവശം ആവശ്യത്തിനുള്ള ടെസ്റ്റിങ് കിറ്റുകള്‍ ഇല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

സര്‍ക്കാര്‍ നയം മാറ്റണം

സര്‍ക്കാര്‍ നയം മാറ്റണം

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുലര്‍ത്തുന്ന നയം മാറ്റിയേ തീരൂ എന്നാണ് ഡോ ഗിരിധര്‍ ഗ്യാനി പറയുന്നത്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുക എന്നതാണ് രോഗം കണ്ടെത്താനുള്ള പ്രധാന വഴി. അങ്ങനെ മാത്രമേ ബ്രേക്ക് ദ ചെയിന്‍ എന്നത് സാധ്യമാകൂ എന്നും അദ്ദേഹം പറയുന്നുണ്ട്. സര്‍ക്കാര്‍ നയം തിരുത്തേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
ഇനി സമയമില്ല

ഇനി സമയമില്ല

ജില്ലാ അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 600 കിടക്കകളുശള്ള കൊവിഡ്-19 ആശുപത്രികള്‍ സ്ഥാപിക്കാന്‍ ആണ് സര്‍ക്കാരിന്റെ പദ്ധതി. മെട്രോപൊളിറ്റന്‍ നദരങ്ങളില്‍ 3,000 കിടക്കകള്‍ ഉള്ള ആശുപത്രികളും. എന്തായാലും ഇനി നമ്മുടെ കൈയ്യില്‍ സമയം തീരെയില്ലെന്നാണ് ഡോ ഗ്യാനിയുടെ വിലയിരുത്തല്‍. ആശുപത്രികള്‍ മാത്രം മതിയാവില്ല പ്രതിസന്ധി നേരിടാന്‍ എന്നാണ് ഇദ്ദേഹം പറയുന്നത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളും രോഗശാന്തി നേടിയവരെ പാര്പ്പിക്കാനുള്ള സംവിധാനങ്ങളും വേണം.

English summary
Coronavirus: India may be in Stage 3, says COVID-19 Hospital task force convener
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X