കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്ത്; 41 ലക്ഷം രോഗികള്‍

Google Oneindia Malayalam News

ദില്ലി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്. വേള്‍ഡോ മീറ്റര്‍ ഡാറ്റ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 89237 ആണ്. ഇതാടെ ആകേ രാോഗബാധിതരുടെ എണ്ണം 41094756 ആയി. രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ 4093586 പേര‍്ക്കാണ് രോഗംബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1038 പേര്‍ കൊവിഡ് ബാധമുലം മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 70673 ആയി.

3177667 പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തമായത്. 861136 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 8994 പേരുടെ നില ഗുരുതരമാണ്. അതേസമയം ഏറ്റവും കൂടുതല്‍ രോഗികള്‍ ഇപ്പോഴും അമേരിക്കയിലാണ്. 6410295 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 192425 പേര്‍ മരണപ്പെട്ടു. 3643636 ആണ് അമേരിക്കയില്‍ കൊവിഡ് മുക്തമായവരുടെ എണ്ണം.

corona-virus

ശനിയാഴ്ച മഹാരാഷ്ട്രയില്‍ കോവിഡി രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 20489 പേര‍്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 883862 ആയി. 24 മണിക്കൂറിനിടെ 312 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 26,276 ആയി.

തമിഴ്നാട്ടിൽ 5870 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5859 പേർ ഇന്ന് രോഗമുക്തരായി. 61മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ഇന്നും ആയിരത്തിൽ താഴെയെത്തി. 965 പേർക്കാണ് നഗരത്തിൽ ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിൽ 545 പുതിയ രോഗികൾ. കർണാടകയിൽ ഇന്ന് 9746 പേർക്കാണ് വൈറസ് ബാധിച്ചത്.
ബംഗളുരുവിൽ 3093 പുതിയ കോവിഡ് കേസുകൾ.
സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 3.89ലക്ഷം കടന്നു. നിലവിൽ ചികിത്സയിൽ തുടരുന്നത് 99,617പേരാണ്
ബെംഗളൂരുവിൽ 34പേരുൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 128 പേർ മരിച്ചു.

കേരളത്തില്‍ ശനിയാഴ്ച 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

English summary
coronavirus; india overtakes Brazil as second worst hit nation in worldometers tally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X