കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് 19: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 333 ആയി, കടുത്ത നടപടികളുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 333 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 77 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധതിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 13 സംസ്ഥാനങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശികളാണ്.

അസമില്‍ ആദ്യത്തെ കോവിഡ് ബാധ നാല് വയസ്സുള്ള കുട്ടിയിലാണ് സ്ഥിരീകരിച്ചത്. കുട്ടിയുടെ പരിശോധന ഫലം പോസിറ്റീവ് ആയതോടെ കുട്ടിയേയും കുടുംബാംഗങ്ങളേയും ക്വാറന്‍റൈനിലാക്കി. ജോര്‍ഹത്തിലെ മെഡിക്കല്‍ കോളേജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ സാംപിളുകള്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പരിശോധനയക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പരിശോധനാ ഫലം ലഭിക്കും. കുടുംബത്തിന്‍റെ റൂട്ട് മാപ്പ് അധികൃതര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

coronavirus

കേരളത്തില്‍ ഇന്നലെ മാത്രം 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6 പേര്‍ കാസര്‍കോടും കണ്ണൂരിലും എറണാകുളത്തും 3 പേര്‍ വീതവുമാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 52 ആയി. 53013 പേര്‍ ആണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 52785 വീടുകളിലും 228 പേര്‍ ആശുപത്രികളിലുമാണ്. നിരീക്ഷണത്തില്‍ കഴിയുന്ന 2566 പേര്‍ക്ക് കൂടി രോഗമില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകിരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പടേയുള്ള കര്‍ശന നടപടിയെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജനതാ കര്‍ഫ്യൂവില്‍ നിലയ്ക്കുന്നത് എന്തൊക്കെ; വിമാനം മുതല്‍ ബസ് വരെ, ഹോട്ടലും ബീവറേജസും പമ്പുംജനതാ കര്‍ഫ്യൂവില്‍ നിലയ്ക്കുന്നത് എന്തൊക്കെ; വിമാനം മുതല്‍ ബസ് വരെ, ഹോട്ടലും ബീവറേജസും പമ്പും

രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. മരുന്നും ഭക്ഷ്യ വസ്തുക്കളും വില്‍ക്കുന്ന കടകള്‍ ഒഴികെ എല്ലാ കടകളും സ്വകാര്യ-സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടും. മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളില്‍ പൊതുജനങ്ങളെ വിലക്കി. അഹമ്മദാബാദ്, സൂറത്ത്,വഡോദര,രാജ്‌കോട് എന്നിവിടങ്ങളില്‍ എല്ലാ സ്ഥാപനങ്ങളും കടകളും അടച്ചിടാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു.

ജനതാ കർഫ്യൂവിന് 14 മണിക്കൂർ വീട്ടിലിരുന്നാൽ പുറത്തുളള കൊറോണ ചത്ത് പോകുമോ? സത്യമറിയാംജനതാ കർഫ്യൂവിന് 14 മണിക്കൂർ വീട്ടിലിരുന്നാൽ പുറത്തുളള കൊറോണ ചത്ത് പോകുമോ? സത്യമറിയാം

English summary
coronavirus: India positive cases rise to 333
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X