കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 3 ലക്ഷം പിന്നിട്ടു... 10 ദിവസത്തിനുള്ളില്‍ സംഭവിച്ചത്, ഞെട്ടിക്കും!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ കൊറോണ കേസുകള്‍ പ്രഭവകേന്ദ്രമായി മാറി കഴിഞ്ഞെന്ന് സൂചന. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ട് കുതിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ സംഭവിച്ച കാര്യങ്ങള്‍ അപ്രതീക്ഷിതവും, അതേസമയം ഞെട്ടിക്കുന്നതുമാണ്. പത്ത് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തുന്ന കണക്കാണിത്. മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ്. 3493 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1

മഹാരാഷ്ട്രയില്‍ മാത്രം മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇതുവരെ 101141 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒരുലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ആക്ടീവ് കേസുകളുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 49,616 ആക്ടീവ് കേസുകളാണ് ഉള്ളത്. 1718 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 127 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ മാത്രം 90 പേരാണ് മരിച്ചത്. സംസ്ഥാനത്തെ പകുതിയില്‍ അധികം കേസുകളും മുംബൈയിലാണ്. ഇതുവരെ 2044 പേര്‍ മുംബൈയില്‍ മരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന് കേരളത്തിലാണ്. എന്നാല്‍ ഇത് ഒരുലക്ഷമെത്താന്‍ 100 ദിവസമെടുത്തു. മെയ് 18നാണ് ഇന്ത്യയിലെ കേസുകള്‍ ഒരുലക്ഷം കടന്നത്. അതിവേഗമാണ് ഇത് രണ്ട ്‌ലക്ഷത്തേലക്ക് എത്തിയത്. ജൂണ്‍ രണ്ടിന് കേസുകള്‍ ഇത്രത്തോളമെത്തി. പിന്നീടുള്ള പത്ത് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലുമെത്തിയിരിക്കുകയാണ്. ദില്ലിയില്‍ 24 മണിക്കൂറിനിടെ 2137 കേസുകളാണ് രേഖപ്പെടുത്തിയത്. ഇതുവരെ 36824 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചത് 1214 പേരും. തമിഴ്‌നാട്ടില്‍ 1982 കേസുകളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള കേസുകളുടെ എണ്ണം 40000 പിന്നിട്ടു. മരിച്ചത് 367 പേര്‍.

Recommended Video

cmsvideo
relationship between ABO blood group and pandemic | Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനവും രൂക്ഷമായ കോവിഡ് പ്രതിസന്ധിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 495 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 31 പേര്‍ മരിച്ചു. ഇതുവരെ 22562 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മരിച്ച് വീണത് 1416 പേര്‍. ഉത്തര്‍പ്രദേശില്‍ 19 പേരാണ് 24 മണിക്കൂറില്‍ മമരിച്ചത്. 528 പുതിയ കേസുകളുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ 365 പേരാണ് മരിച്ചത്. മൊത്തം കേസുകള്‍ 12616. ബംഗാളിലും കേസുകള്‍ വര്‍ധിക്കുകയാണ്. 476 പുതിയ കേസുകളാണ് ഉള്ളത്. ഒമ്പത് പേര്‍ കൂടി മരിച്ചു. ഇതുവരെ 451 പേര്‍ മരിച്ചു. പല സംസ്ഥാനങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
coronavirus india registers more than 3 lakh cases in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X