Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 258 ആയി!! മധ്യപ്രദേശിലും ഹിമാചലിലും പുതിയ കേസുകൾ

ദില്ലി; ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 258 ആയി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 40 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണ്. മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച സംസ്ഥാനങ്ങളുടെ എണ്ണം 22 ആയി.

മധ്യപ്രദേശിൽ നാല് പേർക്കാണ് കൊറോണ ബാധിച്ചത്. ദുബൈയിൽ നിന്നും വന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്കും ജർമ്മനിയിൽ നിന്നും വന്ന ഒരാൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് നാല് പേരും ഇന്ത്യയിൽ എത്തിയത്. ഹിമാചൽ പ്രദേശിൽ രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ മാത്രം 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ചത്തീസ്ഗഡിൽ നാല് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ അമ്മയും സഹോദരനും പാചക്കാരിയുമാണ്.

 corna2-15

അതേസമയം കൊറോണയുടെ പശ്ചാത്തലത്തൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തി. ഉയർന്ന താപനിലയിൽ കൊറോണ നിലനിൽക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളിൽ ഒന്നും വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് നാല് ആഴ്ചകൾ നിർണായകമാണ്. എല്ലാ സംസ്ഥാനങ്ങളും സാമൂഹിക അകലം പാലിക്കണമെന്നത് നിർബന്ധമാണെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുടെ പരിഭ്രാന്തി അകറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം രാജ്യത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രിമാർ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച ജനത കർഫ്യൂ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.

അതിനിടെ കൊറോണയെ കൂടാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ന്യൂമോണിയ കേസുകളും നാഷണൽ സെന്റർ ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ് (എൻ‌സി‌ഡി‌സി) അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് ഡിസീസ് സർ‌വിലൻസ് പ്രോഗ്രാം (ഐ‌ഡി‌എസ്‌പി) എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇവരേയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കണം.

ആഗോള തലത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 10,000 കടന്നു. യൂറോപ്പില്‍ മാത്രം 5000 ത്തിലധികം പേര്‍ മരിച്ചു. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം 627 പേരാണ് ഇറ്റലിയിൽ മരിച്ചത്.

Recommended Video

cmsvideo
    കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 11000 കടന്നു | Oneindia Malayalam

    'പള്ളി അടച്ചു, അമ്പലം അടച്ചു, ആൾ ദൈവങ്ങൾ ഓടി ഒളിച്ചു,തൊട്ടു മുത്താൻ ആളില്ലാതായി, നടന്റെ കുറിപ്പ്!

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+