കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് ലക്ഷം പേർക്ക് വെറും 18 ടെസ്റ്റ്!!! ഇതാണ് ഇന്ത്യയുടെ സ്ഥിതി... ശരിക്കും പേടിപ്പിക്കുന്ന വിവരം

  • By Desk
Google Oneindia Malayalam News

ദില്ലി: വിദേശ മാധ്യമങ്ങള്‍ ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കണ്ട് അമ്പരക്കുന്നുണ്ട്. എണ്ണം കൂടിയതുകൊണ്ടല്ല അത്, മറിച്ച് എണ്ണം അത്രയേറെ കുറവായതുകൊണ്ട്. ആവശ്യത്തിന് ടെസ്റ്റുകള്‍ നടത്താത്തതാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം ഇപ്പോഴും കുറഞ്ഞിരിക്കുന്നത് എന്നൊരു ആക്ഷേപമുണ്ട്.

ഈ ടൊവിനോ കിടുവാണ്, പൊളിയാണ്, അന്യായമാണ്!!! കൊവിഡ് പ്രതിരോധത്തിന് യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലും താരംഈ ടൊവിനോ കിടുവാണ്, പൊളിയാണ്, അന്യായമാണ്!!! കൊവിഡ് പ്രതിരോധത്തിന് യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലും താരം

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. കാരണം പത്ത് ലക്ഷം പേരില്‍ വെറും 18 പേര്‍ക്ക് എന്ന നിരക്കിലാണ് ഇന്ത്യയില്‍ കൊറോണ വൈറസ് പരിശോധനകള്‍ നടക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെങ്കില്‍ കൂടുതല്‍ രോഗികള്‍ കണ്ടെത്തപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയെ വിറപ്പിച്ച് വീണ്ടും കൊറോണ!!! രോഗം മാറിയവരില്‍ വീണ്ടും പടർന്നുപിടിക്കുന്നു... ലോകം വലിയ ഭീതിയിൽചൈനയെ വിറപ്പിച്ച് വീണ്ടും കൊറോണ!!! രോഗം മാറിയവരില്‍ വീണ്ടും പടർന്നുപിടിക്കുന്നു... ലോകം വലിയ ഭീതിയിൽ

ഇന്ത്യയില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത ഇല്ലെന്നായിരുന്നു ഐസിഎംആറിന്റെ ആദ്യവിലയിരുത്തല്‍. എന്തായാലും ഇപ്പോള്‍ രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് സാമൂഹ്യ വ്യാപനം തടയാന്‍ തന്നെയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇതുവരെ ഉള്ള കണക്കുകള്‍

ഇതുവരെ ഉള്ള കണക്കുകള്‍

മാര്‍ച്ച് 27 ന് രാവിലെ 9 മണി വരെയുള്ള കണക്കുകള്‍ പരിശോധിക്കാം. മാര്‍ച്ച് 27 വരെ ഇന്ത്യയില്‍ ആകെ നടന്നത് 27,688 കൊവിഡ് 19 ടെസ്റ്റുകളാണ്. ഐസിഎംആറിന്റെ കണക്കാണിത്. 135 കോടി ജനങ്ങള്‍ക്കിടയില്‍ ആണ് ഇത്രയും കുറവ് ടെസ്റ്റുകള്‍ നടത്തിയിരിക്കുന്നത് എന്നാണ് ശരിക്കും ഭയപ്പെടുത്തുന്നത്. ഇതില്‍ 691 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ഐസിഎംആര്‍ പറയുന്നത്.

 പരിശോധന കൂടുമ്പോള്‍

പരിശോധന കൂടുമ്പോള്‍

ഇറ്റലിയിലും അമേരിക്കയിലും എല്ലാം രോഗികളുടെ എണ്ണവും മരണ സംഖ്യയും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന് കാരണം അവിടെ നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം വളരെ കൂടുതല്‍ ആണ് എന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ച് 25 വരെ ഇറ്റലിയില്‍ 74,386 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ അതുവരെ അവിടെ നടന്ന പരിശോധനകള്‍ 3,24,445 എണ്ണം ആണ്. പത്ത് ലക്ഷം പേര്‍ക്ക് 5,268 പരിശോധനകള്‍. ബ്രിട്ടനില്‍ ഇത് പത്ത് ലക്ഷത്തിന് 1,496 ആണ്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ഞെട്ടിപ്പിക്കുന്നതാവും എന്ന് പറയാനുള്ള കാരണവും ഇത് തന്നെ.

ഏറ്റവും മികവ് ദക്ഷിണ കൊറിയയ്ക്ക്

ഏറ്റവും മികവ് ദക്ഷിണ കൊറിയയ്ക്ക്

കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിക്കും എന്ന് ഭയപ്പെട്ട രാജ്യം ആയിരുന്നു ദക്ഷിണ കൊറിയ. എന്നാല്‍ വൈറസ് പ്രതിരോധത്തിന് അവര്‍ ലോകത്തിന് തന്നെ മാതൃകയാവുകയായിരുന്നു. പത്ത് ലക്ഷം പേര്‍ക്ക് 7000 ഓളം ടെസ്റ്റുകള്‍ എന്ന കണക്കില്‍ ആണ് ഇവിടെ പരിശോധന നടന്നത്. ഇപ്പോള്‍ അമേരിക്ക പോലും ദക്ഷിണ കൊറിയയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ മാത്രം പോര

ലോക്ക് ഡൗണ്‍ മാത്രം പോര

രാജ്യ വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ നീക്കത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചിരുന്നു. അതേ സമയം അവര്‍ മറ്റൊരു കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം രോഗ വ്യാപനം തടയാന്‍ ആവില്ല എന്നതാണ്. കൂടുതല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുക എന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം. പക്ഷേ, അക്കാര്യത്തില്‍ നാം ഏറെ പിറകിലാണെന്ന് മാത്രം.

കേരളം ഏറ്റവും മികച്ചത്

കേരളം ഏറ്റവും മികച്ചത്

ഇന്ത്യയില്‍ കൊറോണ വൈറസ് പ്രതിരോധത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കേരളം ആണ്. ടെസ്റ്റുകള്‍ നടത്തുന്നതിലും കേരളം തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ട്. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തില്‍ ആയിരുന്നു. എന്നാല്‍ ഇതുവരെ സംസ്ഥാനത്ത് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam
സാമൂഹ്യ വ്യാപനം

സാമൂഹ്യ വ്യാപനം

ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ വൈറസിന്റെ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടുണ്ടാകാം എന്ന് വിലയിരുത്തുന്നവരും ഉണ്ട്. മുംബൈയിലെ ചേരികളില്‍ നിന്ന് കൊവിഡ് 19 രോഗികളെ കണ്ടെത്തിയത് തന്നെ ഞെട്ടിപ്പിക്കുന്ന സംഭവം ആണ്. രോഗം സ്ഥിരീകരിച്ച പലരും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ, വിദേശ സന്ദര്‍ശനം നടത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ലെന്നതും ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്.

English summary
Coronavirus: India's poor testing rates criticised, just 18 test for1 Million people- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X